Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

പയ്യന്നൂര്‍ പേരും പൊരുളും

Published November 15, 2019
Keywords
  • സംഘകാലരേഖകൾ,
  • പയ്യന്നൂർപവിത്രം,
  • മൂഷികവംശം കാവ്യം,
  • പയ്യന്നൂർപാട്ട്,
  • പയ്യന്നൂർഖാദി,
  • പയ്യന്നൂർ കോൽക്കളി,
  • ബ്രഹ്മാണ്ഡപുരാണം
  • ...More
    Less
How to Cite
പ്രൊ ഇ. ശ്രീധരൻ. (2019). പയ്യന്നൂര്‍ പേരും പൊരുളും. ചെങ്ങഴി, 1(1), 17 - 27. Retrieved from http://mrjc.in/index.php/chengazhi/article/view/20

Abstract

ചരിത്രപ്രാധാന്യവും സാംസ്കാരികത്തനിമകളും ഒത്തുചേരുന്ന ഉത്തരമലബാറിലെ പയ്യന്നൂർ എന്ന നാടിന്റെ അനന്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം. ചരിത്രരചന എന്നത്  പ്രാദേശികസംസ്കതികളുടെ വീണ്ടെടുപ്പ് കൂടിയാവുകയാണല്ലോ ഉത്തരാധുനികകാലത്ത്. സംഘകാലരേഖകൾ, ബ്രഹ്മാണ്ഡപുരാണം, മൂഷികവംശം കാവ്യം , പയ്യന്നൂർപാട്ട്, കേരളോല്പത്തി , വിദേശസഞ്ചാരികളുടെ കുറിപ്പുകൾഎന്നിവയിലെ സൂചനകളെ ആധാരമാക്കി പയ്യന്നൂരിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്നു. സ്ഥലനാമചരിത്രത്തിന്റെ വിവിധസങ്കേതങ്ങള്‍ ഉപയോഗിച്ച് മേല്പറഞ്ഞ ആധാരഗ്രന്ഥങ്ങളിലെ പയ്യന്നൂർ എന്ന ദേശത്തെ സംബന്ധിച്ച സ്ഥലനാമസൂചനകളുടെ  അപഗ്രഥനത്തിൽ കൂടി  പയ്യന്നൂരിന്റെ സമഗ്രമായ ചരിത്രസാംസ്കാരികപശ്ചാത്തലത്തെ ക്രോഡീകരിക്കുന്നു. പയ്യന്നൂർപവിത്രം, പയ്യന്നൂര്‍ ഖാദി , പയ്യന്നൂര്‍ കോൽക്കളി, ജ്യോതിഷപാരമ്പര്യം, സ്വാതന്ത്ര്യസമരഗാഥകൾഎന്നിങ്ങനെയുള്ള അനന്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ  പയ്യന്നൂരിന്റെ സാംസ്കാരികസമ്പത്തിന്റെ ഗരിമയും പഠനവിധേയമാക്കുന്നു.

References

1. ബാലകൃഷ്ണൻനായർ, ചിറക്കൽടി. തെരഞ്ഞെടുത്തപ്രബന്ധങ്ങൾ, പഞ്ചാംഗംബുക്ക്ഡിപ്പോ ,
2. ആന്റണിപി., (എഡി.), പയ്യന്നൂർപാട്ട്, ഡി.സി. ബുക്ക്സ് , കോട്ടയം, 1983.
3. പവിത്രൻടി., പയ്യന്നൂർപാട്ട്, പുസ്തകഭവൻ, ചെറുപുഴ, 2010.