Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ജലോപരിതലത്തിലെ ഉടലെഴുത്തുകള്‍

ഡോ. ലിസ്സി മാത്യു വി.
SSUS Payyannur Centre
Published November 15, 2019
Keywords
  • കോട്ടയം രാജവംശം,
  • കഥകളിയിലെ സ്ത്രീവേഷം,
  • മൃദംഗശൈലേശ്വരിക്ഷേത്രം,
  • കോട്ടയംതമ്പുരാന്‍,
  • കളിയാട്ടവേദി
How to Cite
വി. ഡ. ല. മ. (2019). ജലോപരിതലത്തിലെ ഉടലെഴുത്തുകള്‍. ചെങ്ങഴി, 1(1), 66 - 75. Retrieved from http://mrjc.in/index.php/chengazhi/article/view/26

Abstract

 

തെയ്യങ്ങളുടെയും തിറകളുടെയും നാടായ വടക്കേമലബാറിലെ പുരാതനനാട്ടുരാജ്യമായിരുന്ന കോട്ടയത്തിന് കേരളത്തിന്റെ ക്ലാസിക് കലാരൂപമായ കഥകളിയിൽവലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രചാരം കുറവാണെങ്കിലും കഥകളിയുടെ വികാസത്തിന് വടക്കൻ കേരളത്തിന് നല്‍കാൻ കഴിഞ്ഞ സംഭാവനകളെ ഈ പ്രബന്ധത്തിൽവിശകലനം ചെയ്യുന്നത് കോട്ടയം തമ്പുരാന്റെ പരിശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ്. രാമനാട്ടത്തെ കഥകളിയാക്കി മാറ്റിയത് കോട്ടയം തമ്പുരാനാണ്. കോട്ടയം രാജവംശത്തെക്കുറിച്ചും കോട്ടയം തമ്പുരാനെക്കുറിച്ചും അദ്ദേഹത്തിന്റെ കഥകളിരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും വിശകലനം ചെയ്യുന്നു. പ്രത്യേകിച്ചുംഉപാസനാമൂര്‍ത്തിയായ മൃദംഗശൈലേശ്വരിക്ഷേത്രത്തിനു മുന്‍പിലെ കുളത്തിലെ ജലോപരിതലത്തിൽ നിഴൽപോലെ പ്രത്യക്ഷപ്പെട്ട സ്ത്രീരൂപത്തെ ദര്‍ശിച്ചാണ് തമ്പുരാൻ കഥകളിയിലെ സ്ത്രീവേഷം രൂപകല്പന ചെയ്തത് എന്നിങ്ങനെയുള്ള കഥകൾ. ‘കോട്ടം വിട്ട കോട്ടയം കൃതികൾ’ മലയാളസാഹിത്യത്തിന്റെയും കളിയാട്ടവേദിയുടെയും കരുത്താണ്.അതിലൂടെ വടക്കന്‍ കേരളത്തിന്റെ സാംസ്കാരികപാരമ്പര്യത്തെയും ചരിത്രത്തെയും മലയാളിയുടെ പൊതുഅരങ്ങിലേക്കുയര്‍ത്തിയതാണ് കോട്ടയത്തുതമ്പുരാന്റെ ഏറ്റവും വലിയ സംഭാവന.

References

1. കുഞ്ഞികൃഷ്ണൻനായർ, മേക്കുന്നത്ത്, കോട്ടയംകഥകൾഒരുപഠനം, കോഴിക്കോട്, പി. കെ . ബ്രദേഴ്സ്.
2. ശിവശങ്കരപിള്ള, മങ്കൊമ്പ് ;സി.കെ . ശിവരാമപിള്ള, കഥകളിസ്വരൂപം, കോഴിക്കോട്, മാതൃഭൂമി
3. ബാലകൃഷ്ണൻകെ .2011: പഴശ്ശിയുംകടത്തനാടും ,കോട്ടയം, ഡി.സി.ബുക്സ്
4. വാസുദേവൻനമ്പൂതിരിപ്പാട്, കിള്ളിമംഗലം, കലാമണ്ഡലംഎം.പി.എസ്. നമ്പൂതിരി2013: കഥകളിയുടെരംഗപാഠചരിത്രം, കോഴിക്കോട്മാതൃഭൂമിബുക്സ്