Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

തിരശ്ശീലയിലെ ട്രാൻസ്സെക്ഷ്വൽ ആവിഷ്കാരങ്ങൾ

Published November 15, 2019
Keywords
  • ഇരട്ടജീവിതം,
  • ഞാന്‍ മേരിക്കുട്ടി,
  • ട്രാന്‍സ്സെക്ഷ്വല്‍സ്,
  • കഥാപാത്രനിര്‍മ്മിതി,
  • ബിംബങ്ങള്‍,
  • പ്രമേയം,
  • സമീപനരീതികള്‍
  • ...More
    Less
How to Cite
മേഘ രാധാകൃഷ്ണന്‍. (2019). തിരശ്ശീലയിലെ ട്രാൻസ്സെക്ഷ്വൽ ആവിഷ്കാരങ്ങൾ. ചെങ്ങഴി, 1(1), 142 - 148. Retrieved from http://mrjc.in/index.php/chengazhi/article/view/36

Abstract

ലിംഗമാറ്റം നടത്തി പുരുഷനും സ്ത്രീയുമാകുന്ന ട്രാന്‍സ്സെക്ഷ്വല്‍സിന്റെ കഥയാണ് ‘ഇരട്ടജീവിതം’,‘ഞാന്‍ മേരിക്കുട്ടി’ എന്നീ സിനിമകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ട്രാന്‍സ് പക്ഷത്ത് നില്‍ക്കുന്ന സിനിമ എന്ന വാദത്തോടെയാണ് ഈ രണ്ടു സിനിമകളും പുറത്തിറങ്ങിയത്.വിമര്‍ശനാത്മകമായും ആധികാരികമായും ഈ വാദത്തെ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തില്‍. ഒരേ വിഷയം കൈകാര്യം ചെയ്യുന്ന രണ്ടു സിനിമകൾ പുലര്‍ത്തുന്ന വ്യത്യസ്തമായ സമീപനരീതികള്‍ , ശൈലികള്‍, എന്നിവ കണ്ടെത്താന്‍ ശ്രമിക്കുന്നു. ട്രാന്‍സ്സെക്ഷ്വല്‍സിന്റെ ജീവിതത്തെ എങ്ങനെയാണ് രണ്ട് സിനിമകളും ആവിഷ്കരിച്ചതെന്ന് പരിശോധിക്കുന്നു.പ്രമേയം കഥാപാത്രനിര്‍മ്മിതി , സംഭാഷണം, ബിംബങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് സിനിമകളെ വിശകലത്തിന് വിധേയമാക്കുന്നു.‘ഞാൻ മേരിക്കുട്ടി’യിൽമേരിക്കുട്ടി അവതരിപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസം ലഭിച്ച, സുഹൃത്തുകളുടെയും മറ്റും പിന്തുണ നേടുന്ന വിജയിച്ച കഥാപാത്രമായാണ്. എന്നാല്‍ ‘ഇരട്ടജീവിത’ത്തിലെ അദ്രുമാൻസാധാരണക്കാരനാണ്, ഉന്നതവിദ്യാഭ്യാസമില്ല. താഴെക്കിടയിലെ ട്രാന്‍സ്സെക്ഷ്വലുകളുടെ ജീവിതമാണ് ഈ സിനിമ തുറന്നുകാണിക്കുന്നത്.

References

1. രശ്മി. ജി, അനിൽകുമാർകൊമ്പ് —ട്രാൻസ്ജന്റർ, ചരിത്രം, സംസ്കാരം, പ്രതിനിധാനം, ചിന്ത
പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2016 ജൂലൈ .
2. സത്യൻ.എം, ലിംഗപദവിയുംഅധികാരവും—ദൃശ്യതാളം, വോള്യം -1, സെപ്തംബർ15 - ഒക്ടോബർ14.
3. Michel Foucault, The history &sexuality, Volume 1, Penguin Books. 2008 Ed..