Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ആത്മകഥയിലെ പെണ്ണെഴുത്ത്

Published November 15, 2019
Keywords
  • മലയാള ആത്മകഥ,
  • സ്ത്രീ ആത്മകഥ,
  • ആധുനികാനന്തരസാഹിത്യം
How to Cite
ഗാർഗി ആർ. (2019). ആത്മകഥയിലെ പെണ്ണെഴുത്ത്. ചെങ്ങഴി, 1(1), 204 - 208. Retrieved from http://mrjc.in/index.php/chengazhi/article/view/48

Abstract

ഏത് ദായക്രമവും ഏത് ജാതിവ്യവസ്ഥയും സ്ത്രീക്ക് പുരുഷന് പിന്നില്‍ മാത്രമാണ് സ്ഥാനം നല്‍കിയതെന്ന് സ്ത്രീ ആത്മകഥകൾ പറയാതെ പറയുന്നുണ്ട്. സ്ത്രീയെഴുതിയ ആത്മകഥയെ പുരുഷനെഴുതിയ ആത്മകഥയുമായി ചേര്‍ത്തുവച്ചു വായിക്കുമ്പോൾ ഭാഷാക്രമം, ആശയങ്ങളടങ്ങുന്ന രീതി, ജീവിതസമീപനത്തിലുള്ള വ്യത്യാസം എന്നിവ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യത്യാസത്തോളം വലുതാണെന്ന് കാണാം. ലിംഗഭേദം ആത്മകഥയുടെ ആഖ്യാനത്തില്‍ വരുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്ത്രീയെഴുതുന്ന ആത്മകഥ പലപ്പോഴും ചുറ്റുപാടുമുള്ള വലിയലോകത്തേക്കാൾ തന്റെ അനുഭവലോകത്തിന്റെ സാകല്യമാണ് ചിത്രീകരിക്കുക. ലോകത്തെ വിശാലതകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധവതിയായിരിക്കുമ്പോഴും വൈയക്തികവും സ്വകാര്യവുമായ ലോകത്തെ ഭ്രമണം ചെയ്യാനാണ് സ്ത്രീഭാഷണങ്ങള്‍ ശ്രമിക്കാറ്. മലയാള ആത്മകഥയുടെ ആദ്യദശകങ്ങളില്‍ സ്ത്രീസാനിധ്യം വളരെ വിരളമാണ്. ഉണ്ടായവയില്‍ത്തന്നെ സ്വന്തം ജീവിതവും സ്വാനുഭവങ്ങളും അത്രത്തോളം പ്രകാശിക്കപ്പെട്ടില്ല. ആധുനികാനന്തരസാഹിത്യപശ്ചാത്തലത്തിൽ ബഹിഷ്കരണത്തിന്റെയും പീഡനങ്ങളുടെയും യാഥാര്‍ത്ഥ്യത്തിൽ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം അഭിപ്രായസത്യങ്ങള്‍ തുറന്നുപറയാനുള്ള ഉപാധിയാവുകയും അതു വഴി സമൂഹത്തിലെ നേരുകളെപ്പറ്റിയുള്ള സങ്കല്പങ്ങളെ ചെയ്യുന്നുമുണ്ട്. പകര്‍ത്തിയെഴുതപ്പെടുന്ന സ്ത്രീ ആത്മകഥകളാകളിലാകട്ടെ സ്വാനുഭവങ്ങളുടെ തീക്ഷണത കുറയുന്നുമുണ്ട്. ഇത്തരത്തിൽ ഈ പ്രബന്ധം മലയാളത്തിലെ സ്ത്രീ ആത്മകഥകളെ പഠനവിധേയമാക്കുന്നു.

References

1. അനിൽകുമാർ എം.വി., 2011 സ്വാ തന്ത്ര്യത്തിന് റെ പെണ്ണ കങ്ങൾ, കോട്ടയം, നാഷണൽ ബുക് സ്റ്റാൾ
2. കല്യാ ണിയമ്മ ബി., 1989 വ്യാ ഴവട്ട സ്മരണകൾ, കോ ട്ടയം. ഡി.സി.ബുക്സ്
3. ഗീത പി., ജനുവരി 2010, വിധവാവിലാപങ്ങളിലെ ഒളിപ്പോ രിടങ്ങൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ് 87:45,
പുറം 30-41
4. രവീന്ദ്രൻ എൻ.കെ ., 2010, പെണ്ണെ ഴുതുന്ന ജീവിതം, കോ ഴിക്കോ ട്, മാതൃഭൂമി ബുക്സ്
5. രാധാകൃഷ്ണൻ പി.എസ്., 2014, ആത്മചരിത്രത്തിന് റെ കഥാന്തരങ്ങൾ, തുടി 6: 2, പുറം: 11-12
6. ലളിതാംബിക അന്തർജ്ജനം, 1979, ആത്മകഥയ്ക്ക് ഒരാമുഖം, തൃശ്ശൂർ കറന്റ് ബുക്സ്
7. ശാരദക്കുട്ടി എസ്., 2007, പെ ൺവിനിമയങ്ങൾ, കോ ട്ടയം: ഡി.സി.ബുക്സ്