@article{സിനി ജി പി_2019, title={പ്രാദേശികചരിത്രം — നവീനസാധ്യതകള്‍}, volume={1}, url={http://mrjc.in/index.php/chengazhi/article/view/30}, abstractNote={<p>പ്രാദേശികപഠനം ഒരേ കാലഘട്ടത്തിലെ വ്യത്യസ്തപ്രദേശങ്ങളിലെ ചരിത്രാനുഭവങ്ങളെ മനസ്സിലാക്കാനും സാമാന്യവത്കരണത്തിലുപരി വ്യതിരിക്തതകൾ കണ്ടെത്താനും സഹായിക്കുന്നു. മുഖ്യധാരാചരിത്രത്തിൽ ഭൂമിശാസ്ത്രപരമായ/രാഷ്ട്രീയമായ അതിരുകളാണ് ഒരു പ്രദേശത്തെ നിര്‍ണ്ണയിക്കുന്നതെങ്കിൽ പ്രാദേശികരചനയിൽ ഈ അതിര്‍ത്തികള്‍ക്കുപരിയായി സാംസ്കാരികമായ ഒരു അതിര്‍ത്തികൂടി രേഖപ്പെടുത്തേണ്ടതുണ്ട്. ദേശീയചരിത്രത്തെ നിരാകരിച്ചുകൊണ്ടേ പ്രാദേശികചരിത്രത്തിനു മുന്നേറാനാകൂ. സാമ്പ്രദായികരീതിയില്‍നിന്ന് വ്യത്യസ്തമായി വര്‍ത്തമാനകാലത്തിന് നല്‍കുന്ന സ്ഥാനമാണ് പ്രാദേശികചരിത്രരചനയെ വേറിട്ടുനിര്‍ത്തുന്നത്. പ്രാദേശികചരിത്രരചന ഒരു സാംസ്കാരിപ്രവര്‍ത്തനം കൂടിയാണ്. മുഖ്യധാരാചരിത്രത്തിനു പുറത്തായിരുന്നു അടിസ്ഥാനജനവിഭാഗത്തിന്റെ സ്ഥാനം. കോളനിവല്‍ക്കരണവും അതുവഴി ആഗോളീകരണവും തങ്ങളുടെ വിപണികളുടെ വളര്‍ച്ചയ്ക്കായി നടപ്പിലാക്കാൻ ശ്രമിച്ച അഭിരുചികളുടെ ഏകീകരണത്തിന്റെ ഭാഗമായി അവഗണിച്ചപ്രാദേശികസ്വത്വത്തെയും തനത് സംസ്കാരത്തിന്റെയും വൈവിധ്യങ്ങളുടെയും ചെറുത്തുനില്‍പ്പ് കൂടിയാണ് പ്രാദേശികചരിത്രരചന.ദേശീയചരിത്രത്തെയും പ്രാദേശികചരിത്രത്തെയും താരതമ്യവിധേയമാക്കുന്നതിലൂടെ പ്രാദേശികചരിത്രം എന്ന ആധുനികാനന്തരചിന്താപദ്ധതിയുടെ നവീനസാധ്യതകളെ അന്വേഷിക്കുന്ന പ്രബന്ധമാണിത്.</p&gt;}, number={1}, journal={ചെങ്ങഴി}, author={സിനി ജി പി}, year={2019}, month={Nov.}, pages={91 - 95} }