@article{നീതു ഉണ്ണി_2019, title={സ്ത്രീയും പൊതുമണ്ഡലവും}, volume={1}, url={http://mrjc.in/index.php/chengazhi/article/view/40}, abstractNote={<p>സ്ത്രീയുംപൊതുമണ്ഡലവവുംഎന്നഈലേഖനംപൊതുവേസ്ത്രീകളെഎങ്ങനെയാണ്&nbsp; സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളിൽ നിന്നകറ്റിനിർത്തിയതെങ്ങനെയെന്നതാണ് പരിശോധിക്കുന്നത്. തുല്യസാമൂഹ്യപദവി എന്നതുകൊണ്ട് പുരുഷനൊപ്പം എന്നു മാത്രമല്ല ഒരു സ്ത്രീയ്ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങൾ മറ്റൊരു സ്ത്രീയ്ക്കും ലഭ്യമാകുന്നുണ്ടോ എന്നതും കൂടിയാണ്. പുരുഷന് പൊതു ഇടവും സ്ത്രീയ്ക്ക് ഗൃഹഇടവും കല്പിച്ചു നല്‍കിയതിൽ അവരുടെ ശാരീരികപ്രത്യേകതകള്‍ക്കുസ്ഥാനമുണ്ട്. കൂലിയില്ലാത്തിടത്ത് തൊഴില്‍വിഭജനം ലിംഗപരമാവുകയും കൃത്യമായ വേതനം ലഭിക്കുന്നിടത്ത് ലിംഗപരമല്ലാതാവുകയും ചെയ്യുന്നു.അമ്മയെന്നും ദേവിയെന്നും വിളിച്ച സ്ത്രീയെ മനുഷ്യജീവിയെന്ന നിലയില്‍ പരിഗണിച്ചില്ല.ശരീരവും, ജാതിയുംതിരിച്ചുള്ളആൺ-പെൺവേർതിരിവുകൾ കൃത്യമായിതങ്ങൾ പരസ്പരം അകന്ന എന്തോ ആണെന്നും തങ്ങളുടെ മുതലാളിമാർ പുരുഷന്മാരാണെന്നുമുള്ള ധാരണ സ്ത്രരീകളിൽ ജനിപ്പിച്ചു. സൗന്ദര്യത്തിന്റെ അളവുകോലുകളില്‍ സ്ത്രീയെ തളച്ചിട്ട ആണ്‍കോയ്മ സ്ത്രീയെ ബുദ്ധിയില്ലാത്തവളായി കണക്കാക്കി പൊതുവിടത്തിൽ നിന്ന് അകറ്റിനിര്‍ത്തി. സ്ത്രീയെ ലൈംഗീകവര്‍ഗ്ഗമായി കാണുന്ന രീതി ഗൃഹത്തിനുള്ളില്‍ വച്ചു തന്നെ തുടങ്ങുന്നു. പുരുഷന് തന്റെ ആരോഗ്യത്താൽ ലഭിക്കുന്ന ഏതൊരു ആനുകൂല്യവും സ്ത്രീയിടത്തെഗൃഹയിടത്തിൽ തളയ്കന്നതാണ്. ഉത്തരാധുനികതയിൽ ഇത്തരം ഗൃഹയിടത്തിൽനിന്ന് ഒരു വിഭാഗം സ്ത്രീകൾ പുറത്തേക്കുവാൻ ശ്രമിക്കുന്ന ത്കാണുവാൻകഴിയും. അധികപ്രസംഗി, തന്റേടി, വഴിപിഴച്ചവൾ എന്നിങ്ങനെ ഒന്നിലധികം പേരുകൾ ഇതിന്റെഭാഗമായി പൊതുസമൂഹം അവൾക്ക് ചാർത്തികൊടുക്കുന്നു. ഇതിനെ അതിജീവിക്കുന്ന സ്ത്രീകളാണ്പൊതുവിടത്തിൽ പ്രത്യക്ഷപ്പടാറുള്ളത്. എന്നാൽമറുപക്ഷം നില്ക്കുന്ന ഭൂരിഭാഗം സ്ത്രീകളും ഇത്തരം പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും നേരിടാനാവാതെ&nbsp; ഗൃഹയിടത്തിൽ തന്നെ ഒതുങ്ങുന്നു..</p&gt;}, number={1}, journal={ചെങ്ങഴി}, author={നീതു ഉണ്ണി}, year={2019}, month={Nov.}, pages={168 - 173} }