@article{ഗാർഗി ആർ_2019, title={ആത്മകഥയിലെ പെണ്ണെഴുത്ത്}, volume={1}, url={http://mrjc.in/index.php/chengazhi/article/view/48}, abstractNote={<p>ഏത് ദായക്രമവും ഏത് ജാതിവ്യവസ്ഥയും സ്ത്രീക്ക് പുരുഷന് പിന്നില്‍ മാത്രമാണ് സ്ഥാനം നല്‍കിയതെന്ന് സ്ത്രീ ആത്മകഥകൾ പറയാതെ പറയുന്നുണ്ട്. സ്ത്രീയെഴുതിയ ആത്മകഥയെ പുരുഷനെഴുതിയ ആത്മകഥയുമായി ചേര്‍ത്തുവച്ചു വായിക്കുമ്പോൾ ഭാഷാക്രമം, ആശയങ്ങളടങ്ങുന്ന രീതി, ജീവിതസമീപനത്തിലുള്ള വ്യത്യാസം എന്നിവ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യത്യാസത്തോളം വലുതാണെന്ന് കാണാം. ലിംഗഭേദം ആത്മകഥയുടെ ആഖ്യാനത്തില്‍ വരുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്ത്രീയെഴുതുന്ന ആത്മകഥ പലപ്പോഴും ചുറ്റുപാടുമുള്ള വലിയലോകത്തേക്കാൾ തന്റെ അനുഭവലോകത്തിന്റെ സാകല്യമാണ് ചിത്രീകരിക്കുക. ലോകത്തെ വിശാലതകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധവതിയായിരിക്കുമ്പോഴും വൈയക്തികവും സ്വകാര്യവുമായ ലോകത്തെ ഭ്രമണം ചെയ്യാനാണ് സ്ത്രീഭാഷണങ്ങള്‍ ശ്രമിക്കാറ്. മലയാള ആത്മകഥയുടെ ആദ്യദശകങ്ങളില്‍ സ്ത്രീസാനിധ്യം വളരെ വിരളമാണ്. ഉണ്ടായവയില്‍ത്തന്നെ സ്വന്തം ജീവിതവും സ്വാനുഭവങ്ങളും അത്രത്തോളം പ്രകാശിക്കപ്പെട്ടില്ല. ആധുനികാനന്തരസാഹിത്യപശ്ചാത്തലത്തിൽ ബഹിഷ്കരണത്തിന്റെയും പീഡനങ്ങളുടെയും യാഥാര്‍ത്ഥ്യത്തിൽ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം അഭിപ്രായസത്യങ്ങള്‍ തുറന്നുപറയാനുള്ള ഉപാധിയാവുകയും അതു വഴി സമൂഹത്തിലെ നേരുകളെപ്പറ്റിയുള്ള സങ്കല്പങ്ങളെ ചെയ്യുന്നുമുണ്ട്. പകര്‍ത്തിയെഴുതപ്പെടുന്ന സ്ത്രീ ആത്മകഥകളാകളിലാകട്ടെ സ്വാനുഭവങ്ങളുടെ തീക്ഷണത കുറയുന്നുമുണ്ട്. ഇത്തരത്തിൽ ഈ പ്രബന്ധം മലയാളത്തിലെ സ്ത്രീ ആത്മകഥകളെ പഠനവിധേയമാക്കുന്നു.</p&gt;}, number={1}, journal={ചെങ്ങഴി}, author={ഗാർഗി ആർ}, year={2019}, month={Nov.}, pages={204 - 208} }