TY - JOUR AU - ഫാ. ജോബി ജേക്കബ്ബ് PY - 2019/11/15 Y2 - 2024/03/29 TI - പുരുഷവിചാരണകള്‍ സാറാ ജോസഫിന്റെയും സക്കറിയയുടെയും കൃതികളില്‍ JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://mrjc.in/index.php/chengazhi/article/view/21 AB - സ്ത്രീയെക്കുറിച്ചുള്ള സ്ത്രീയുടെ എഴുത്തും പുരുഷന്റെ എഴുത്തും തമ്മില്‍ അന്തരമുണ്ട്. ഇവിടെ സമകാലമലയാളസാഹിത്യത്തിലെ രണ്ടു പ്രധാന എഴുത്തുകാരുടെ കൃതികളിലെ സ്ത്രീപക്ഷചിന്തകളെ ചേർത്തുവച്ചുവായിക്കാൻ ശ്രമിക്കുമ്പോൾ അതിലൊരാൾ പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണ്. തന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെ പെണ്ണിനും മണ്ണിനും വേണ്ടിയുള്ള പ്രതിരോധമാക്കി തീര്‍ത്ത സാറാ ജോസഫിന്റെയും മലയാളിയുടെ കാപട്യങ്ങളെ ഹാസ്യം പുരട്ടിയ വാങ്മയങ്ങളിലൂടെ തുറന്നെഴുതിയ സക്കറിയയുടെയും കഥകളെ ഈ പ്രബന്ധത്തില്‍ ചേര്‍ത്തുവച്ച് അപഗ്രഥിക്കുമ്പോൾ പക്ഷേ തെളിഞ്ഞുവരുന്നത് വ്യത്യസ്തതകളല്ല മറിച്ച് സമാനതകളാണ്. ഇരുവരുടെയും സ്ത്രീപക്ഷരചനകൾ  പുരുഷപരാജയങ്ങൾ കൂടി ആവിഷ്കരിക്കുന്നവയാണ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സ്ത്രീപക്ഷ ദര്‍ശനങ്ങളിൽഅവര്‍ പുലര്‍ത്തുന്ന സമാനതകളെ ഈ പഠനം അടയാളപ്പെടുത്തുന്നു.  ER -