ജാതി-ലിംഗസമതയും നാടോടി നാടകങ്ങളും

  • രോഷ്നി കെ ലാല്‍
Keywords: നാടോടി നാടകങ്ങൾ, നാട്യശാസ്ത്രം, പ്രകൃതി, ആത്മീയത

Abstract

ജനസാമാന്യത്തിന്റെ മനസ്സില്‍ നിന്ന് ഉരുവം കൊണ്ടവയാണ് നാടന്‍കലകള്‍. പ്രാചീന ജനജീവിതത്തിന്റെ ആത്മാവുപേറുന്ന ഇവ കലാമേന്മ കൊണ്ട് ആധുനികരെയും അതിശയിപ്പിക്കുന്നു. ഇവയില്‍ അവതരണസവിശേഷത കൊണ്ടും പ്രമേയഗരിമ കൊണ്ടും വേറിട്ടു നില്ക്കുന്നവയാണ് നാടോടി നാടകങ്ങൾ. നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ സങ്കേതങ്ങള്‍ക്കനുസൃതമായി അവതരിപ്പിക്കുന്നവയല്ലെങ്കിലും നൃത്ത നൃത്യ നാട്യങ്ങളുടെ സവിശേഷതകൾ ഇവയിൽ കണ്ടെത്താം. പ്രമേയപരമായി തികച്ചും ലൗകികങ്ങളായവ, ദേവതാപ്രീണനപരം, മദ്ധ്യവര്‍ത്തികളായവ എന്നിങ്ങനെ ഇവയെ വിഭജിക്കാമെങ്കിലും ഭൂരിഭാഗം നാടോടി നാടകങ്ങളും അനുഷ്ഠാനപരമോ ദേവതാംശം ഉള്‍ക്കൊള്ളുന്നവയോ ആണെന്നു കാണാം. ഇവയില്‍ വലിയൊരു വിഭാഗവും ആര്യേതരമായ വിവിധ ജാതി വര്‍ഗ്ഗങ്ങളാണ് അവതരിപ്പിച്ചു വന്നത്.  പ്രകൃതിക്കും ആത്മീയതയ്ക്കും മനസ്സുതുറന്നുള്ള വിനോദോപാധികള്‍ക്കും മുൻഗണന നല്കിയിരുന്ന ആദിമ ജനതയുടെ നിഷ്കളങ്കമായ ഉല്ലാസമാര്‍ഗ്ഗങ്ങൾ നാടോടിവിജ്ഞാനീയത്തിലെ ചരിത്രമായി മാത്രം അവശേഷിക്കുന്നത് ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉല്‍ക്കണ്ഠകൾ വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ.

References

1. നാട്ടരങ്ങ് വികാസവും പരിണാമവും - ജി ഭാര്ഗ്െ വൻ പിള്ള FP - 2000 കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്.
2. ഫോക് ലോർ - രാഘവന്‍ പയ്യനാട്.
3. നാടോടി വിജ്ഞാനീയം - ഡോ. എം.വി വിഷ്ണു നമ്പൂതിരി, FP -1996, ഡി.സി.ബുക്സ്.
4. കേരളീയതയുടെ നാട്ടറിവ് – ഫോക്.‍‍ലോർ ത്രൈമാസിക - പുറാട്ട് - നാട്ടറിവ് പഠന കേന്ദ്രം.
5. ഫോക് ലോർ പഠനം : ഇന്നലെ ഇന്ന് - ഡോ. രാഘവന്‍ പയ്യനാട്.
6. ഫോക് ലോർ നിഘണ്ടു – ശശിധരൻ ക്ലാരി.
7. നാടൻകലകൾ നാടൻപാട്ടുകൾ - ഡോ. എം.വി.വിഷ്ണു നമ്പൂതിരി, പൂര്ണ്ണ്പബ്ലിഷേഴ്‌സ്, വര്ഷം 2008.
Published
2019-11-26
How to Cite
രോഷ്നി കെ ലാല്‍. (2019). ജാതി-ലിംഗസമതയും നാടോടി നാടകങ്ങളും . മലയാളപ്പച്ച, 1(1), 139-147. Retrieved from http://mrjc.in/index.php/malayalapachcha/article/view/73