മലയാളപ്പച്ച http://mrjc.in/index.php/malayalapachcha
മലയാളവിഭാഗം കെ.കെ.ടി.എം. ഗവണ്മെന്റ് കോളേജ് പ്രസിദ്ധീകരിക്കുന്ന റിസേര്‍ച്ച് ജേണല്‍:

The Head of the Post Graduate Department of Malayalam, KKTM Govt. College, Pullut en-US മലയാളപ്പച്ച ആധുനികതയും നവോത്ഥാനവും—ഒരാമുഖം http://mrjc.in/index.php/malayalapachcha/article/view/128
യുക്തിചിന്തയിലും ശാസ്ത്രീയതയിലും വസ്തുനിഷ്ഠതയിലും മതേതരത്വത്തിലുമൊക്കെ അടിസ്ഥാനപ്പെട്ട സാമൂഹ്യവികസനത്തെയാണ് ആധുനികത എന്നർഥമാക്കുന്നത്. കൊളോണിയലിസവും വ്യവസായവല്കരണവും ദേശരാഷ്ട്രവും അതിന്റെ ഭാഗമായിരുന്നു.ആധുനികതയ്ക്ക് പ്രാചീനതയിൽ നിന്നു ഭിന്നമായത് എന്നർത്ഥത്തിനുപരി സവിശേഷമായൊരു ജ്ഞാനരൂപവും സാമൂഹികപ്രക്രിയയുമായി മാറ്റപ്പെട്ടത് നവോത്ഥാനാനന്തരകാലത്താണ്. ആധുനികതയും നവോത്ഥാനവും വസ്തുനിഷ്ഠമായ വിശകലനമാണ് പഠനത്തിൽ...
യാക്കോബ് തോമസ് Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 12 17 കേരളീയനവോത്ഥാനവും സർക്കസ്സും: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങൾ http://mrjc.in/index.php/malayalapachcha/article/view/131
പുതിയ വിദ്യാഭ്യാസക്രമത്തിന്റെ പ്രചാരണത്തിലൂടെ ജീവിതത്തിന്റെ പുനഃസൃഷ്ടിക്ക് വഴിയൊരുക്കിയ മിഷനറിമാരെപ്പോലെ സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തെ ജാതിമുക്തവും പരിഷ്കൃതവുമായ വിധത്തിൽ മാറ്റിയെടുക്കുകയെ ന്ന ദൗത്യം സർക്കസ് നിർവ്വഹിക്കുന്നുണ്ട്. കേരളീയ നവോത്ഥാനവും സർക്കസ്സ് മേഖലയിലുള്ള കേരളത്തിന്റെ സാന്നിദ്ധ്യവും തമ്മിൽ ഏതു രീതിയിലാണ് ബന്ധപ്പെടുന്നത് എന്നത് വിശദമായ പര്യാലോചനകൾ അർഹിക്കുന്ന വിഷയമാണ്. കേരളീയർക്ക് നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്ന ഇന്ത്യൻസർക്കസ്സിൽ നവോത്ഥാനമൂല്യങ്ങൾ ഏതുവിധത്തിലാണ് സ്വാധീനം ചെലുത്തിയത് എന്ന അന്വേഷണമാണ് പ്രബന്ധം നിർവ്വഹിക്കുന്നത്.
ഡോ.മഹേഷ് മംഗലത്ത് Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 18 31 കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹവും മിഷനറി പ്രവർത്തനങ്ങളും http://mrjc.in/index.php/malayalapachcha/article/view/134
ദലിത് ക്രൈസ്തവർ എന്ന ജനവിഭാഗത്തിന്റെ ചരിത്രം കേരളത്തിലെ അടിമത്തം, ജാതിവ്യവസ്ഥ, അസ്പൃശ്യത എന്നിങ്ങനെയുള്ള സവർണ്ണഹിന്ദുയിസവും അതു സൃഷ്ടിച്ച സാമൂഹിക വ്യവസ്ഥയുമായും ബന്ധപ്പെട്ടതാണ്. അതോടൊപ്പം കേരളനവോത്ഥാനത്തിന്റെ ചരിത്രസന്ദർഭങ്ങളോട് അത് ഇഴുകിച്ചേർന്നു നില്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹവും മിഷനരി പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ സാംസ്കാരികവും ചരിത്രപരവുമായ ഒരന്വേഷണം നടത്തുകയാണ് പഠനം...
രാജേഷ് ചിറപ്പാട് Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 32 41 ജാതിക്കുമീതെ ആധുനികനിയമവും കോടതിയും കോടതികളുടെ ചരിത്രവായന http://mrjc.in/index.php/malayalapachcha/article/view/138
തങ്ങളുടെ അധിനിവേ ശഭരണം സുഗമമാക്കുക എന്നതാണ് കോടതിയുടെ സ്ഥാപനത്തിനുപിന്നിൽ ബ്രിട്ടീഷുകാർക്കുണ്ടായിരുന്ന രാഷ്ട്രീയലക്ഷ്യം. എന്നാൽ ആധുനിക നിയമങ്ങൾ സമൂഹത്തിന്റെ ഭൂരിഭാഗത്തിനുമേൽ നടത്തിയ ഇടപെടലുകൾ കേരളീയ ആധുനികത നടപ്പിൽ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജാതിക്കു മീതെ ആധുനിക നിയമവും കോടതിയും കോടതികളുടെ ചരിത്ര വായന നടത്തുകയാണ് പഠനം...
ഡോ. സനിത എന്‍.ജി Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 42 56 ആധുനികതയുടെ അച്ചടി പാഠങ്ങൾ http://mrjc.in/index.php/malayalapachcha/article/view/140
അറിവിന്റെ അപകേന്ദ്രീകരണം സാ ധ്യമാക്കി എന്നതാണ് അച്ചടിയുണ്ടാക്കിയ വലിയ സാമൂഹിക വിപ്ലവം. ലോകചരിത്രത്തിലെ നവീകരണത്തെയും, നവോത്ഥാനത്തെയും, പ്രബുദ്ധതയെയും സംബന്ധിച്ച സംവാദങ്ങളിൽ എല്ലാം തന്നെ അച്ചടിയുമായി ബന്ധപ്പെട്ട ബലിഷ്ഠമായ വാദങ്ങൾ കടന്നു വരുന്നതു കാണാം.അച്ചടിച്ച സാംസ്കാരികരൂപങ്ങൾ എപ്രകാരമാണ് അടഞ്ഞ സാമൂഹികവ്യവസ്ഥയെ മാറ്റിത്തീർക്കുന്നതെന്നും സകലർക്കും ഇടംകൊടുക്കുന്ന ജനാധിപത്യപരമായ സ്ഥലരാശികൾ നിർമ്മിക്കുന്നതെന്നും പഠനം ചർച്ച ചെയ്യുന്നു...
കലേഷ് എം. മാണിയാടന്‍ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 57 64 മാനകമലയാളവും മാപ്പിളപ്പാട്ടിന്റെ ജീവിതവും http://mrjc.in/index.php/malayalapachcha/article/view/142
ദലിത്-മുസ്ലിം ബഹുജനങ്ങളെ സംബന്ധിച്ച് മലയാളസാഹിത്യം മിക്കവാറും ഒരു അധീശ വ്യവഹാരമായാണ് പ്രവർത്തിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടുകൾ സാഹിത്യചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെന്തൊക്കെയാണ് ? അത് മലയാളസാഹിത്യമായി മാറുമ്പോളുണ്ടാകുന്ന പ്രശ്നമെന്താണ് ? ദേശചരിത്രത്തെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾ മാത്രമേ അവഗണിക്കപ്പെട്ട സാഹിത്യമേഖലകളെപ്പറ്റി മനസ്സിലാക്കാൻ തന്നെ സാധിക്കുകയുള്ളൂ. മാനകമലയാളവും മാപ്പിളപ്പാട്ടിന്റെ നാൾവഴികളും വിശകലനം ചെയ്യുകയാണ് ലേഖനം.......
ഡോ.വി.ഹിക്മത്തുല്ല Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 65 79 ആധുനിക കേരളത്തിന്റെ കലയും കാഴ്ചയും http://mrjc.in/index.php/malayalapachcha/article/view/145
ഇരുപതാം നൂറ്റാണ്ടിലെ ഏത് ഇന്ത്യൻ പ്രദേശത്തിന്റെ കലാചരിത്രവും ആ ഭൂ-ഭാഷാ മേഖലയിൽഅനുഭവിക്കാൻ കഴിഞ്ഞ കലയെന്ന വ്യവഹാരത്തിന്റെ പ്രാദേശികജീവിതവും രാഷ്ട്രജീവിതവും തമ്മിലുള്ള ചിതറിയ സംവാദത്തിന്റെ ഒരു മണ്ഡലമാണ്. ആ സംവാദാത്മകതയാണ് ഈ ലേഖനം മുന്നോട്ടുവെയ്ക്കുന്ന അടിസ്ഥാനപ്രമേയം.
ഡോ.കവിത ബാലകൃഷ്ണൻ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 81 105 കലയും ആധുനികീകരണവും കൂടിയാട്ടം മുൻനിർത്തി ചില ചിന്തകൾ http://mrjc.in/index.php/malayalapachcha/article/view/147
കൂടിയാട്ടത്തിന്റെ ഘടന, ചരിത്രം, അവതരണ ഭാഗങ്ങൾ തുടങ്ങിയ സാങ്കേതികതകളിലല്ല; കഴിഞ്ഞ നൂറ്റാണ്ടിലെ ഈ കലാരൂപത്തിന്റെ സാമൂഹികജീവിതത്തിലാണ് പ്രബന്ധം വിശകലനം നടത്തുന്നത്.....
ഡോ. ദേവി കെ വർമ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 106 112 കളമെഴുത്ത് ദ്രാവിഡ-കീഴാളവൽക്കരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും http://mrjc.in/index.php/malayalapachcha/article/view/148
കളമെഴുത്ത് എന്ന മതാചാര-വ്യവഹാരമണ്ഡലത്തെ അനവധിവീക്ഷണ കോണുകളിലൂടെയാണ് വൈജ്ഞാനിക സമൂഹം വായിക്കാൻ ശ്രമിച്ചിട്ടുള്ളത്. ആര്യ-ബ്രാഹ്മണ്യം ഭ്രഷ്ട് കല്പി ക്കുകയും തമിഴ്ദ്രാവിഡ സംസ്കാരം ചേർത്തു നിർത്തുകയും ചെയ്ത കളമെഴുത്ത് പിന്നീട് കീഴാളത്തമായും നാടോടിത്തമായും ജാതിക്ക് പുറത്തു കടന്ന് സ്വതന്ത്ര കലാരൂപവും ആഖ്യാ നവുമായി പരിണമിക്കപ്പെട്ടതിന്റെ രാഷ്ട്രീയചരിത്രം അന്വേഷണവിധേയമാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
ഷിബി കെ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 113 120 ഉടലും തുണിയും മാനാപമാനങ്ങളും: നഗ്നതാവാദവും മുലക്കരവും നങ്ങേലിയും കേരള ചരിത്രത്തിലെ ജാതിമതപീഡനങ്ങളും http://mrjc.in/index.php/malayalapachcha/article/view/127
നഗ്നതയെ എങ്ങനെ നാണിപ്പിക്കലിന്റേയും ശിക്ഷയുടേയും അപമാനവീകരണത്തിന്റേയും വ്യവഹാരമാക്കി അധികാര വ്യവസ്ഥകൾ മാറ്റുന്നു, ചരിത്രത്തെ തങ്ങൾക്കനുകൂലമായി  വളച്ചൊടിക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നതിനെ വസ്തുതകളാൽ വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് ലേഖകൻ.....

ഡോ. അജയ് ശേഖർ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 122 139 ശരീരത്തിലെ ആധുനികത നാരായണഗുരുവിന്റെ ശരീരദർശനം http://mrjc.in/index.php/malayalapachcha/article/view/136
നഗ്നതയെ എങ്ങനെ നാണിപ്പിക്കലിന്റേയും ശിക്ഷയുടേയും അപമാനവീകരണത്തിന്റേയും വ്യവഹാരമാക്കി അധികാര വ്യവസ്ഥകൾ മാറ്റുന്നു, ചരിത്രത്തെ തങ്ങൾക്കനുകൂലമായി  വളച്ചൊടിക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നതിനെ വസ്തുതകളാൽ വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് ലേഖകൻ.....

സുനിൽ കുമാർ കെ . കെ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 140 147 കേരളീയസ്ത്രീയുടെ ആധുനികത http://mrjc.in/index.php/malayalapachcha/article/view/141
ആധുനികത വ്യക്തിനിഷ്ഠതയ്ക്ക് പ്രാധാന്യം കല്പിയ്ക്കുമ്പോഴും സ്ത്രീക്ക് വ്യക്തിസ്വാതന്ത്ര്യം പരോക്ഷമായും പ്രത്യക്ഷമായും അനുവദിക്കാത്ത ആണധികാരം ആധുനികകേരളീ യചരിത്രത്തിനകത്ത് അധികാരകേന്ദ്രമായി നിലകൊള്ളുന്നു. കേരളീയസ്ത്രീയുടെ ആധുനികത എന്ന വിഷയത്തെയാണ് പഠനം വിശകലനം ചെയ്യുന്നത്....
രമ്യ പി.പി. Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 148 156 നവോത്ഥാന ആധുനികതയും ആധുനിക പുരുഷസ്വത്വങ്ങളുടെ വൈവിധ്യവും: തകഴിയുടെ കയറിൽ http://mrjc.in/index.php/malayalapachcha/article/view/144
ആധുനിക വ്യക്തിസ്വത്വങ്ങൾ അതിന്റെ വൈവിദ്ധ്യത്തിൽ മനസ്സിലാക്കുമ്പോഴാണ് നവോത്ഥാനം, ആധുനികീകരണം,രാഷ്ട്രനിർമ്മാണം മുതലായ ആദർശാത്മക സംജ്ഞകളേയും വിമർശനാത്മകമായി പരിചരിക്കാനാവുക . സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെ പ്രമേയമാകുന്ന നോവൽ എന്ന നിലയിൽ ആധുനിക വ്യക്തിസ്വത്വങ്ങളുടെ വൈവിധ്യത്തെ അവതരിപ്പിക്കുക വഴി കയർ ഈ ദൗത്യംഎപ്രകാരം നിറവേറ്റിയിരിക്കുന്നു എന്ന അന്വേഷണമാണ് പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത് ...
ചിഞ്ചു ഗീതു ദാസ് Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 157 171 പാഠപുസ്തകങ്ങളിലെ സ്ത്രീ ഒരു സാംസ്കാരികാന്വേഷണം http://mrjc.in/index.php/malayalapachcha/article/view/146
പുരുഷാധിപത്യസമൂഹത്തിന്‍റെ കല്പനകൾക്കനുസൃതമായി സ്ത്രീയുടെ ലിംഗപരമായ കർതൃത്വം നിർമ്മിക്കപ്പെടുകയും ചെയ്തു. ആ നിർമ്മിതിയിൽ പാഠപുസ്തകങ്ങൾക്കുള്ള പങ്ക് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഈ പ്രബന്ധം.
അക്ഷയ ടി.എസ്. Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 172 185 സ്ത്രീ, ലൈംഗികത, അധികാരം : പാതിവ്രത്യത്തിന്‍റെ പരിണാമ വഴികൾ http://mrjc.in/index.php/malayalapachcha/article/view/143
നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്നും ആധുനിക ദേശരാഷ്ട്ര സാംവിധാനത്തിലേക്കു(മുതലാളിത്ത വ്യവസ്ഥിതിയിലേക്കു) സമൂഹം മാറുമ്പോൾ ലൈംഗികസങ്കല്പത്തിന് പൊതുവെയും പാതിവ്രത്യസങ്കല്പത്തിന് (സ്ത്രൈണലൈംഗികതയ്ക്ക്) വിശേഷിച്ചും കൈവരുന്ന മാറ്റങ്ങളെ വിശകലനംചെയ്യാനാണ് ഈ പഠനം ലക്ഷ്യമിടുന്നത്.മധ്യകാല-കൊളോണിയൽ കാലത്തിന്റെ സാമൂഹ്യജീവിതത്തെ അടയാളപ്പെടുത്തിയ വടക്കൻപാട്ടുകളെയും ആധുനികദേശീയതയുടെ , ദേശരാഷ്ട്രത്തിന്റെ ജീവിതാവബോധങ്ങളെ അവതരിപ്പിച്ച വടക്കൻപാട്ടു സിനിമകളെയും

മുൻനിർത്തിയാണ് പഠനം നടത്തുന്നത്.
ദിവ്യ കെ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 186 200 മുസ്ലീം സ്ത്രീ : ശരീരം, സമൂഹം. http://mrjc.in/index.php/malayalapachcha/article/view/137
ശരീരത്തിന്റെ സാംസ്കാരിക വായനകൾ ശരീരത്തെക്കുറിച്ചു നിർമിച്ചിട്ടുള്ള സ്ഥാപിതാർഥങ്ങളെ പൊളിച്ചെഴുതുകയും അതിന്റെ ചരിത്രപരമായ വഴികളിലേക്ക് വായനയെ തുറന്നിടുകയും ചെയ്യുന്നു. കേവലമായ ശരീരം എന്ന അർഥത്തിൽ മനസിലാക്കി വന്നതിൽ നിന്ന് വ്യത്യസ്തമായി ജാതി/മതശരീരം, ലിംഗശരീരം ദേശ രാഷ്ട്രീയ ശരീരം,സവർണ കീഴാള ശരീരം അധികാര വിധേയത്വശരീരം എന്നിങ്ങനെഎത്രയെങ്കിലും തരം ശരീരമുണ്ടെ ന്നത് വ്യക്തമാക്കുന്നു ഇത്തരത്തിലുള്ള സാംസ്കാരിക വായനകൾ. അങ്ങനെ തെളിഞ്ഞു വരുന്ന ശരീര പഠനത്തിന്റെ മേഖലകളിലാണ് മെരുക്കപ്പെട്ട ശരീരങ്ങളെന്ന, ലൈംഗികാടിമത്തം പേറുന്ന വിധേയത്വ ശരീരങ്ങൾ എന്ന നിലയിൽ ഇസ്ലാമിലെ സ്ത്രീ വിഭാഗത്തെ കാണുന്നതിന്റെ അനൗചിത്യം പഠനം ചർച്ച ചെയ്യുന്നു......
സബീനാ ഭാനു.എം Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 201 208 അരയനവോത്ഥാനവും ആധുനികകേരളവും http://mrjc.in/index.php/malayalapachcha/article/view/139
സമൂഹത്തിലും സാഹിത്യത്തിലും പല രീതിയിലുണ്ടായ മാറ്റങ്ങളാണ് നവോത്ഥാന പ്രക്രിയയിലൂടെ വെളിവാകുന്നത്. അരയൻ, വാലൻ,മുക്കുവൻ, നുളയൻ, അരയവാത്തി എന്നിങ്ങനെ പല പേരുകളിലറിയപ്പെട്ടിരുന്ന അരയജനവിഭാഗങ്ങൾക്കിടയിലുണ്ടായ നവോത്ഥാനപ്രക്രിയയെ വിശദീകരിക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്
ഡോ. ഗായത്രി കെ.പി. Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 210 222 ആദിവാസിയുടെ ആധുനികത: മുള്ളക്കുറുമരുടെ സാമൂഹ്യജീവിതത്തിലെ പരിണാമങ്ങളെ മുൻനിർത്തി ചില ചിന്തകൾ http://mrjc.in/index.php/malayalapachcha/article/view/133
വയനാട്ടിലെ മുള്ളക്കുറുമർ, കുറിച്യർ, ഇടുക്കിയിലെ മലയരയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ സാമൂഹ്യ-സാ മ്പത്തിക -സാംസ്കാരിക തലങ്ങളിൽ

മുഖ്യധാരാ സമൂഹത്തിനൊപ്പം എത്തിച്ചേ ർന്നവരാണ്. വിദ്യാഭ്യാസം, സർക്കാർജോലി തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ ഇടംനേടാൻ

ഇവരെ പ്രാപ്തരാക്കിയത് ആധുനികതയാണെന്നു പറയാം. പുതിയകാലത്ത്, ഗോത്രത്തനിമകൾ ഒരുപരിധിയോളം സംരക്ഷിച്ചുകൊണ്ട് സാമൂഹ്യജീവിതത്തിൽ വലിയ മുന്നേറ്റ മുണ്ടാക്കിയവരാണ് മുള്ളക്കുറുമർ. ആൺ-പെൺ ഭേദമെന്യേ ഗോത്രനിയമങ്ങൾ ലംഘിച്ചും ഗോത്രത്തലവൻമാരെ വെല്ലുവിളിച്ചും ഊരുകൾക്കുള്ളിൽ പരിഷ്കരണത്തിനു വേണ്ടി നടത്തിയ ചെറുത്തുനില്പുകളിലൂടെയും ആധുനികതയുടെ തുറവിസാധ്യമാക്കിയ മുള്ളക്കുറുമരുടെ സാംസ്കാരിക പരിണാമം എങ്ങനെ ആയിരുന്നുവെന്ന് ചർച്ചചെയ്യുകയാണ് പഠനം.
ബിജു കെ.കെ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 223 232 ശുചിത്വം —ആധുനികതയും വർത്തമാനവും http://mrjc.in/index.php/malayalapachcha/article/view/129
ശുചിത്വം ആധുനികതയിലേക്കുള്ള ചൂണ്ടുപലകയായും പിന്നീട് സാമൂഹികാരോഗ്യ സൂചികയായും മാറിയതെങ്ങനെയെന്നും വർത്തമാനകാലഘട്ടത്തിൽ അത് എവിടെ എത്തി നില്ക്കുന്നുവെന്നും പഠനം വിശകലനം ചെയ്യുന്നു .
പ്രതിഭ ഗണേശൻ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 233 240 കേരളീയനവോത്ഥാനവും നാസ്തികത്വവും http://mrjc.in/index.php/malayalapachcha/article/view/126
ഭൂപ്രകൃതി, മതം, രാഷ്ട്രീയം മുതലായവയെല്ലാം മനുഷ്യനെ വേർതിരിക്കുന്നുണ്ടെങ്കിലും ജനതയിലുള്ള നാനാത്വത്തിലെ ഏകത്വം കണ്ടെത്തുന്നതിലാണ് ആധുനികതയുടെ യുക്തി . യുക്തി പരത, മാനവികത, സാ ർവ്വലൗകികത, ശാസ്ത്രീയത, ഫ്യൂഡൽ കുടും ബബന്ധങ്ങളുടെ തകർച്ച, നാഗരികത, ജ്ഞാനോദയം, സങ്കുചിതഭാവങ്ങളുടെ തിരസ്കാരം, മുതലാളിത്തത്തിന്റെ വ്യാപനം, മതേതര ബോധം, വ്യവസായ സംസ്കാരം, വായനയുടെ ജനകീയത തുടങ്ങിയവയൊക്കെ നവോത്ഥാന മൂല്യങ്ങളുടെ ഗണത്തിൽപ്പെടുന്നു. യുക്തിപരതയാണ് ആധുനികതയുടെ അടിസ്ഥാനമായി ഗണിക്കുന്നത്. പ്രത്യക്ഷമായി കാണുന്നതിനെ മാത്രം വിശ്വസിക്കുകയും യുക്ത്യനുസാരമായി മാത്രം പ്രപഞ്ചത്തെ വീക്ഷിയ്ക്കുകയും ചെയ്യുന്ന രീതി നവോത്ഥാന ചിന്തകരിൽ പ്രബലമായിത്തീർന്നു. യുക്തിചിന്തയുടെ ഫലമായാണ് നവോത്ഥാനകാല ദാർശനികരിൽ നാസ്തിക്യബോധം നിലകൊണ്ടിരുന്നത്. കേരളീയ നവോത്ഥാനവും നാസ്തികത്വവും എന്ന വിഷയത്തെയാണ് പഠനം ചർച്ച ചെയ്യുന്നത്.......
ഡോ. ഇന്ദുശ്രീ എസ്.ആർ Copyright (c) 2019 മലയാളപ്പച്ച 2019-12-11 2019-12-11 7 7 241 250