Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

തന്ത്രവിചാരം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍

Published November 15, 2019
Keywords
  • അദ്ധ്യാത്മരാമായണം,
  • എഴുത്തച്ഛൻ,
  • ഈശാനഗുരദേവപദ്ധതി,
  • സുന്ദരകാണ്ഡം,
  • ശൈവതന്ത്രം,
  • തന്ത്രവിചാരം
  • ...More
    Less
How to Cite
ഡോ. കവിത രാമൻ. (2019). തന്ത്രവിചാരം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ . ചെങ്ങഴി, 1(1), 163 - 167. Retrieved from https://mrjc.in/index.php/chengazhi/article/view/39

Abstract

ഈശാനഗുരദേവപദ്ധതിപ്രകാരം തന്ത്രക്കുകൊടുക്കുന്ന ശൈവസമ്പ്രദായം എന്ന അർത്ഥമാണ് എഴുത്തച്ഛന്റെ‘അദ്ധ്യാത്മരാമായണ’ത്തിലെ തന്ത്രവിചാരത്തിന് ഈ പ്രബന്ധത്തില്‍ സ്വീകരിച്ചിട്ടുളളത്. ആ അർത്ഥത്തിൽ ആത്മനിഷ്ഠമായ അച്ചടക്കത്തിന്റെ, ചിത്തശുദ്ധീകരണത്തിന്റെ അത്യന്തസുന്ദരമായ ഒരു ജീവിതക്രമമാണ് അദ്ധ്യാത്മരാമായണം ആവശ്യപ്പെടുന്നത്. വായനക്കാരന്റെ ഉണർവ്വിന്റെയും സ്വപ്നത്തിന്റെയും ഉറക്കത്തിന്റെയും മണ്ഡലങ്ങളെ രക്ഷിക്കുന്ന തന്ത്രയുടെ പാരായണമാണ് ആത്മജ്ഞാനത്തെ ഉണ്ടാക്കുന്നത്. ഈശാനപദ്ധതിപ്രകാരം പറയുന്ന ശൈവാഗമമെന്ന തന്ത്രയുടെ സ്വാധീനംകൃതിയുടെ ആകെ ആഖ്യാനത്തിലും തന്ത്രയുടെ സാധനകൾ വിവരിച്ചിട്ടുളള സുന്ദരകാണ്ഡത്തിലുമാണ് പ്രകടമായി കാണുന്നത്. ഉമാമഹേശ്വരസം വാദരൂപത്തിലാണ്‘അദ്ധ്യാത്മരാമായണ’ത്തിന്റെ ആഖ്യാനം എഴുത്തച്ഛൻ നിർവ്വഹിച്ചിരിക്കുന്നത്. ശൈവതന്ത്രത്തിന്റെ കേരളത്തിലെ പ്രമുഖാചാര്യനായി എഴുത്തച്ഛനെയും ശൈവാഗമഗ്രന്ഥമായി ‘അദ്ധ്യാത്മരാമായണ’ത്തെയും മാറ്റുന്ന ‘സുന്ദരകാണ്ഡ’ത്തിന്റെ വിശകലനംഈ പ്രബന്ധം ഉള്‍ക്കൊള്ളുന്നു.

References

1. തുഞ്ചത്ത്എഴുത്തച്ഛൻ, അദ്ധ്യാത്മരാമായണം, 1988, ഡി.സി. ബുക്സ്,കോട്ടയം.
2. നിർമ്മലാനന്ദഗിരിമഹാരാജ്, തന്ത്ര: ആഗമങ്ങൾജ്ഞാനാർത്ഥങ്ങൾ, 2015 മാതൃഭൂമി
ബുക്സ്, കോഴിക്കോട്