@article{നദീറ എന്‍.കെ_2019, title={കുത്തി റാത്തീബ് ചരിത്രവും വര്‍ത്തമാനവും}, volume={1}, url={https://mrjc.in/index.php/chengazhi/article/view/43}, abstractNote={<p>കേരളീയമുസ്ലിം ജനവിഭാഗത്തിന്റെ പ്രാക്തനവും അനുഷ്ഠാനാത്മകവുമായ അവതരണമാണ് കുത്തി റാത്തീബ്. കേരളത്തിലുടനീളം ഈ കലാരൂപത്തിന് വേറിട്ട പാഠങ്ങളുണ്ട്. ഒരു സമൂഹത്തിന്റെ അധ്യാത്മികമായ ആവശ്യകതയ്ക്കായ് രൂപം കൊണ്ട് സാഹസികവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ഈ അനുഷ്ഠാനപ്രകാരത്തിന്റെ അര്‍ത്ഥവും ധര്‍മ്മവും അന്വേഷിക്കുന്നു. കേരളീയ സൂഫി പാരമ്പര്യത്തില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് കുത്തി റാത്തീബ്. കുത്തി റാത്തീബ് കേരളീയസമൂഹത്തിൽ വളര്‍ന്നുവരാനിടയായ സാമൂഹികവിശകലനം ചെയ്യുകയും റാത്തീബിന്റെ പ്രസക്തി അന്വേഷിക്കുകയുമാണ് ഈ പ്രബന്ധം. ആ അനുഷ്ഠാനത്തിനോടുള്ള ഗുണപരമായ സമീപനങ്ങളും എതിരായ സമീപനങ്ങളും അക്കമിട്ട് അവതരിപ്പിക്കുകയും അവ വിശദീകരിക്കുകയും അവയെ ഖണ്ഡിക്കുന്ന വാദങ്ങൾ നിരത്തുകയും ചെയ്യുന്നു. ലോകത്തിലെ ഇസ്ലാം മതസമൂഹം ഇന്ന് ഒറ്റ സമൂഹമായി മാറണം എന്ന ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ വാദത്തെ ചെറുത്തുതോല്പിക്കുന്നതിലും ഈ അനുഷ്ഠാനകലാരൂപം അതിന്റേതായ സംഭാവനകൾ ചെയ്യുന്നുണ്ട്.</p&gt;}, number={1}, journal={ചെങ്ങഴി}, author={നദീറ എന്‍.കെ}, year={2019}, month={Nov.}, pages={188 - 194} }