TY - JOUR AU - പ്രൊ ഇ. ശ്രീധരൻ PY - 2019/11/15 Y2 - 2024/03/28 TI - പയ്യന്നൂര്‍ പേരും പൊരുളും JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - https://mrjc.in/index.php/chengazhi/article/view/20 AB - ചരിത്രപ്രാധാന്യവും സാംസ്കാരികത്തനിമകളും ഒത്തുചേരുന്ന ഉത്തരമലബാറിലെ പയ്യന്നൂർ എന്ന നാടിന്റെ അനന്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം. ചരിത്രരചന എന്നത്  പ്രാദേശികസംസ്കതികളുടെ വീണ്ടെടുപ്പ് കൂടിയാവുകയാണല്ലോ ഉത്തരാധുനികകാലത്ത്. സംഘകാലരേഖകൾ, ബ്രഹ്മാണ്ഡപുരാണം, മൂഷികവംശം കാവ്യം , പയ്യന്നൂർപാട്ട്, കേരളോല്പത്തി , വിദേശസഞ്ചാരികളുടെ കുറിപ്പുകൾഎന്നിവയിലെ സൂചനകളെ ആധാരമാക്കി പയ്യന്നൂരിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്നു. സ്ഥലനാമചരിത്രത്തിന്റെ വിവിധസങ്കേതങ്ങള്‍ ഉപയോഗിച്ച് മേല്പറഞ്ഞ ആധാരഗ്രന്ഥങ്ങളിലെ പയ്യന്നൂർ എന്ന ദേശത്തെ സംബന്ധിച്ച സ്ഥലനാമസൂചനകളുടെ  അപഗ്രഥനത്തിൽ കൂടി  പയ്യന്നൂരിന്റെ സമഗ്രമായ ചരിത്രസാംസ്കാരികപശ്ചാത്തലത്തെ ക്രോഡീകരിക്കുന്നു. പയ്യന്നൂർപവിത്രം, പയ്യന്നൂര്‍ ഖാദി , പയ്യന്നൂര്‍ കോൽക്കളി, ജ്യോതിഷപാരമ്പര്യം, സ്വാതന്ത്ര്യസമരഗാഥകൾഎന്നിങ്ങനെയുള്ള അനന്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ  പയ്യന്നൂരിന്റെ സാംസ്കാരികസമ്പത്തിന്റെ ഗരിമയും പഠനവിധേയമാക്കുന്നു. ER -