കേരളീയനവോത്ഥാനവും നാസ്തികത്വവും

  • ഡോ. ഇന്ദുശ്രീ എസ്.ആർ
Keywords: കേരളീയനവോത്ഥാനം, നാസ്തികത്വം, നാനാത്വത്തില്‍ ഏകത്വം, നവോത്ഥാന മൂല്യങ്ങള്‍, യുക്തിചിന്ത

Abstract

ഭൂപ്രകൃതി, മതം, രാഷ്ട്രീയം മുതലായവയെല്ലാം മനുഷ്യനെ വേർതിരിക്കുന്നുണ്ടെങ്കിലും ജനതയിലുള്ള നാനാത്വത്തിലെ ഏകത്വം കണ്ടെത്തുന്നതിലാണ് ആധുനികതയുടെ യുക്തി . യുക്തി പരത, മാനവികത, സാ ർവ്വലൗകികത, ശാസ്ത്രീയത, ഫ്യൂഡൽ കുടും ബബന്ധങ്ങളുടെ തകർച്ച, നാഗരികത, ജ്ഞാനോദയം, സങ്കുചിതഭാവങ്ങളുടെ തിരസ്കാരം, മുതലാളിത്തത്തിന്റെ വ്യാപനം, മതേതര ബോധം, വ്യവസായ സംസ്കാരം, വായനയുടെ ജനകീയത തുടങ്ങിയവയൊക്കെ നവോത്ഥാന മൂല്യങ്ങളുടെ ഗണത്തിൽപ്പെടുന്നു. യുക്തിപരതയാണ് ആധുനികതയുടെ അടിസ്ഥാനമായി ഗണിക്കുന്നത്. പ്രത്യക്ഷമായി കാണുന്നതിനെ മാത്രം വിശ്വസിക്കുകയും യുക്ത്യനുസാരമായി മാത്രം പ്രപഞ്ചത്തെ വീക്ഷിയ്ക്കുകയും ചെയ്യുന്ന രീതി നവോത്ഥാന ചിന്തകരിൽ പ്രബലമായിത്തീർന്നു. യുക്തിചിന്തയുടെ ഫലമായാണ് നവോത്ഥാനകാല ദാർശനികരിൽ നാസ്തിക്യബോധം നിലകൊണ്ടിരുന്നത്. കേരളീയ നവോത്ഥാനവും നാസ്തികത്വവും എന്ന വിഷയത്തെയാണ് പഠനം ചർച്ച ചെയ്യുന്നത്.......

References

I. ഉണിത്തിരി. എൻ.വി.പി. ഡോ., ഭാരതീയദർശനത്തിന്റെ
അറിയപ്പെടാത്ത മുഖം, മൈത്രി ബുക്സ് , തിരുവനന്തപുരം, 2007.

2. ടി.എച്ച്.പി. ചെന്താരശ്ശേരി, പൊയ്കയിൽ അപ്പച്ചൻ, മൈത്രി ബുക്സ്, തിരുവനന്തപുരം, 2017.

3.ഡേവീസ് ഇ.ഡി. (എഡി.), കേരള നവോത്ഥാനവും യുക്തിചിന്തയും,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2016.

4 മുരളീധരൻ പി. ഡോ., ശൂദ്രനും സ്ത്രീയും ഭഗവദ്ഗീതയും, ചിന്ത
പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2013.

5 രവീന്ദ്രൻ പി.പി., ആധുനികതയുടെ പിന്നാമ്പുറം, സാഹിത്യ പ്രവർത്തക
സഹകരണ സംഘം, കോട്ടയം 2017.

6 സോമൻ നട്ടാശ്ശേരി, നവോത്ഥാന ചരിത്രത്തിലെ ഇതിഹാസങ്ങൾ,
ഡോൺ ബുക്സ്
Published
2019-12-11
How to Cite
ഡോ. ഇന്ദുശ്രീ എസ്.ആർ. (2019). കേരളീയനവോത്ഥാനവും നാസ്തികത്വവും. മലയാളപ്പച്ച, 7(7), 241 - 250. Retrieved from https://mrjc.in/index.php/malayalapachcha/article/view/126