ആദിവാസിയുടെ ആധുനികത: മുള്ളക്കുറുമരുടെ സാമൂഹ്യജീവിതത്തിലെ പരിണാമങ്ങളെ മുൻനിർത്തി ചില ചിന്തകൾ

  • ബിജു കെ.കെ
Keywords: ആദിവാസി, ആധുനികത, സാമൂഹ്യജീവിതം, വയനാട്, മുള്ളക്കുറുമർ, കുറിച്യർ, ഇടുക്കി, മലയരയർ, ഗോത്ര വിഭാഗങ്ങൾ, സാമൂഹ്യ-സാ മ്പത്തിക -സാംസ്കാരിക തലങ്ങള്‍, സാംസ്കാരിക പരിണാമം

Abstract

വയനാട്ടിലെ മുള്ളക്കുറുമർ, കുറിച്യർ, ഇടുക്കിയിലെ മലയരയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ സാമൂഹ്യ-സാ മ്പത്തിക -സാംസ്കാരിക തലങ്ങളിൽ

മുഖ്യധാരാ സമൂഹത്തിനൊപ്പം എത്തിച്ചേ ർന്നവരാണ്. വിദ്യാഭ്യാസം, സർക്കാർജോലി തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ ഇടംനേടാൻ

ഇവരെ പ്രാപ്തരാക്കിയത് ആധുനികതയാണെന്നു പറയാം. പുതിയകാലത്ത്, ഗോത്രത്തനിമകൾ ഒരുപരിധിയോളം സംരക്ഷിച്ചുകൊണ്ട് സാമൂഹ്യജീവിതത്തിൽ വലിയ മുന്നേറ്റ മുണ്ടാക്കിയവരാണ് മുള്ളക്കുറുമർ. ആൺ-പെൺ ഭേദമെന്യേ ഗോത്രനിയമങ്ങൾ ലംഘിച്ചും ഗോത്രത്തലവൻമാരെ വെല്ലുവിളിച്ചും ഊരുകൾക്കുള്ളിൽ പരിഷ്കരണത്തിനു വേണ്ടി നടത്തിയ ചെറുത്തുനില്പുകളിലൂടെയും ആധുനികതയുടെ തുറവിസാധ്യമാക്കിയ മുള്ളക്കുറുമരുടെ സാംസ്കാരിക പരിണാമം എങ്ങനെ ആയിരുന്നുവെന്ന് ചർച്ചചെയ്യുകയാണ് പഠനം.

References

1 ബേബി കെ. ജെ ., 1993- നാടുഗദ്ദിക , ഗദ്ദിക പബ്ലിക്കേഷൻസ്, നടവയൽ.

2 ബിജു കെ.കെ., 2011- ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര
ഭരണത്തിലേക്ക്, വിദ്യാർത്ഥി പബ്ലിക്കേ ഷൻസ്, കോഴിക്കോട്.

3 ജോണി ഒ.കെ., 2006-വയനാട് രേ ഖകൾ, ഒലിവ് പബ്ലിക്കേഷൻസ്,
കോഴിക്കോട്

4 ജോസ് പാഴൂക്കാരൻ, 2011-കാപ്പി മൂപ്പന്റെ കാടനുഭവങ്ങൾ, കൈരളി ബുക്സ് , കോഴിക്കോട്

5 പാനൂർ കെ. 1999, കേരളത്തിലെ ആഫ്രിക്ക , കോട്ടയം പബ്ലിക്കേഷൻസ് , കോട്ടയം

6 മനോജ് മാതിരപ്പള്ളി, 2013 കേരളത്തിലെ ആദിവാസികൾ—കലയും
സംസ്കാരവും- ഡിസി ബുക്സ്, കോട്ടയം.
7 വേലപ്പൻ കെ., 1994- ആദിവാസികളും ആദിവാസിഭാഷകളും , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .
Published
2019-12-11
How to Cite
ബിജു കെ.കെ. (2019). ആദിവാസിയുടെ ആധുനികത: മുള്ളക്കുറുമരുടെ സാമൂഹ്യജീവിതത്തിലെ പരിണാമങ്ങളെ മുൻനിർത്തി ചില ചിന്തകൾ. മലയാളപ്പച്ച, 7(7), 223 - 232. Retrieved from https://mrjc.in/index.php/malayalapachcha/article/view/133