3. കവിതയിലെ പെൺപിറവികൾ -

  • ജോയ്‌സി റോജ വര്‍ഗ്ഗീസ് എം.
Keywords: പെൺപിറവി, ഗിരിജ പി പാതേക്കര, സ്ത്രീസ്വത്വം, അപനിർമ്മാണം, സ്വത്വ നിർണയ ഘടകങ്ങൾ

Abstract

സമകാലിക കവയിത്രികളിൽ   ശ്രദ്ധേയയാണ് ഗിരിജ പി. പാതേക്കര. .  ‘പെൺ പിറവി’ യെന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തിൽ  അവർ സ്വന്തം നിലപാട് ഇപ്രകാരം വ്യക്തമാക്കുന്നു: പെണ്ണിന്റെമേലുള്ള പുരുഷന്റെ സമസ്ത അധികാരങ്ങളെയും ചോദ്യം ചെയ്യുന്നവരുടെ പ്രതിനിധിയായി അവർ കവിതകളെഴുതുന്നു. നിലവിലെ സ്ത്രീസ്വത്വത്തെ അപനിര്‍മ്മിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അതിനായി ശരീരം, ഭാഷ, പരിസരം എന്നീ സ്വത്വനിര്‍ണ്ണയഘടകങ്ങളെ പെണ്ണിന്റെ കണ്ണിലൂടെ ഈ കവയിത്രി പൊളിച്ചെഴുതുന്നു.ഗിരിജ.പി. പാതേക്കരയുടെ കവിതകളെ ആസ്പദമാക്കി കവിതയിലെ പെൺപിറവികൾ എന്ന വിഷയത്തെ വിശകലനം ചെയ്യുകയാണ് പ്രബന്ധം.....

References

1. പെണ്‍പിറവി, ഗിരിജ പി. പാതേക്കര, ഡി.സി. ബുക്സ്, കോട്ടയം, ഡിസംബര്‍, 2012.
2. വർത്തമാനമലയാളകവിതയിലെ സ്ത്രീയനുഭവം, ഡോ.സി.ആര്‍. പ്രസാദ്, സാഹിത്യലോകം, മാർച്ച്.-ഏപ്രില്‍ , 2010.
3. ചെറിയമരത്തില്‍പിടിച്ചകാറ്റുകള്‍ , വി.യു. സുരേന്ദ്രന്‍ , ഹരിതം ബുക്സ്, കോഴിക്കോട്, മെയ്2015
Published
2019-12-02
How to Cite
ജോയ്‌സി റോജ വര്‍ഗ്ഗീസ് എം. (2019). 3. കവിതയിലെ പെൺപിറവികൾ -. മലയാളപ്പച്ച, 2(2), 35 - 40. Retrieved from https://mrjc.in/index.php/malayalapachcha/article/view/161