അരികുജീവിതവും അധികൃത രാഷ്ട്രീയവും 'ചാവൊലിയിൽ'

  • ഉര്‍സുല. എൻ
Keywords: ചാവൊലി, അരികുജീവിതം, അധികൃത രാഷ്ട്രീയം, പി.എ.ഉത്തമൻ, ദലിത് രചനകൾ

Abstract

ദലിത് രചനകൾ പലപ്പോഴും പ്രതിരോധത്തിന്റെ സാഹിത്യമാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പ്രതിരോധത്തിന്റെ സ്വരങ്ങളാണ് അവയിൽ നിന്നുണരുന്നത്. കാലങ്ങളായി നിലനിൽക്കുന്ന  മേലാളൻ /കീഴാളൻ ദ്വന്ദ്വങ്ങളുടെ പൊളിച്ചെ ഴുത്താണ്  കീഴാളരചനയിലൂടെ സംഭവിക്കുന്നത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണാനുള്ള വ്യഗ്രതയിൽ വ്യവസ്ഥാപിതമായ എല്ലാ സങ്കല്പങ്ങളോടും കലഹിക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നു.അതുകൊണ്ടുതന്നെ അധികൃതരാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണ് ദലിത് രചനകൾ .ആ വെല്ലുവിളികളിൽ നിലനിൽക്കുന്ന സാഹിതീയസങ്കല്പങ്ങളെപ്പോലും എഴുത്തുകാരൻ പൊളിച്ചെഴുതേണ്ടതായി വരും . അത്തരത്തിൽ രചിക്കപ്പെട്ട  ഒരു മറുനോവലാണ് പി.എ.ഉത്തമന്റെ ‘ചാവൊലി'. അരികുജീവിതവും അധികൃത രാഷ്ട്രീയവും ചാവൊലിയെ ആസ്പദമാക്കിയുള്ള പഠനമാണ് പ്രബന്ധം ച‍ർച്ച ചെയ്യുന്നത്...

Published
2019-12-03
How to Cite
ഉര്‍സുല. എൻ. (2019). അരികുജീവിതവും അധികൃത രാഷ്ട്രീയവും ’ചാവൊലിയിൽ’. മലയാളപ്പച്ച, 2(2), 49 - 56. Retrieved from https://mrjc.in/index.php/malayalapachcha/article/view/175