രണ്ട് ചിത്രണങ്ങൾ

  • എസ്.ജോസഫ്
Keywords: കവിത, പ്രകൃതിപശ്ചാത്തലം, കർഷകത്തൊഴിലാളികൾ, വിൻസെന്റ് വാൻഗോഗി, കർഷകജീവിതം

Abstract

ഇടശ്ശേരിയുടെ വയലിന്റെ ചിത്രകാരൻ എന്ന കവിത ചിത്രണ ചാതുര്യത്താൽ ശ്രദ്ധേയമാണ്. നിറങ്ങളെ കുറിക്കുന്ന വാക്കുകൾ ധാരാളമായി കവിതയിലുണ്ട്. കൃഷിയേയും കർഷകത്തൊഴിലാളിയേയും കവി പുകഴ്ത്തുന്നു. പ്രകൃതിപശ്ചാത്തലത്തിന്റെ വർണന കഴിഞ്ഞ് കർഷകത്തൊഴിലാളിയെയാണ് കവി വർണ്ണിക്കുന്നത്. അയാൾ ഒരു ജൈവമനുഷ്യനാണ്. ഈ കവിത കർഷകജീവിതത്തെ ചിത്രമാക്കിയ വിൻസെന്റ് വാൻഗോഗിന്റെ Vincent Vangogh (1853-1890) വിതക്കാരൻ (The sower) എന്ന ചിത്രവുമായി പല കാര്യങ്ങളിലും അടുപ്പം പങ്കിടുന്നുണ്ട്. രണ്ട് കൃതികളിലും പൊതുവായിട്ടുള്ളത് എന്തൊക്കെയാണ്? അന്വേഷണം ......

Published
2019-12-05
How to Cite
എസ്.ജോസഫ്. (2019). രണ്ട് ചിത്രണങ്ങൾ. മലയാളപ്പച്ച, 3(3), 50 - 59. Retrieved from https://mrjc.in/index.php/malayalapachcha/article/view/189