താന്ത്രിക് ചിത്രകലയുടെ ദാർശനികതലം

  • ഡോ. താര എസ്.എസ്
Keywords: ചിത്രകല, താന്ത്രികദർശനം, തത്വചിന്ത, ദാർശനികതലം, ഭൗതികം

Abstract

ആർഷഭാരതത്തിന് അതിബൃഹത്തായ ഒരു ദാർശനികപാരമ്പര്യമുണ്ട്. വൈദികമതവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട ഈ ദാർശനിക ചിന്തകൾ സാഹിത്യാദികലകളുമായി അഭേദ്യമായിബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കലയും ദർശനങ്ങളും രൂപപ്പെടുന്നത് അവൻ നിലനിൽക്കുന്ന സമൂഹത്തിന്റെ സാഹചര്യത്തിനനുഗുണമായാണ്. ചരിത്രത്തിലൂടെയുളള മനുഷ്യന്റെ ഭൗതികവും ആത്മീയവും സൗന്ദര്യപരവുമായുളള അന്വേഷണങ്ങൾ ശാസ്ത്രീയമായും ദർശനമായും കലയുമായൊക്കെ പരിണമിക്കുന്നു. അതുകൊണ്ടുതന്നെ വേർതിരിച്ചെടുക്കാനാവാത്ത വിധത്തിൽ മനുഷ്യനിർമ്മിതികളായ കലയും അവന്റെ ചിന്തകളിൽ ഉത്പന്നമാകുന്ന തത്ത്വവിചാരങ്ങളും ഇഴ ചേർന്നിരിക്കുന്നു. ഓരോ കാലഘട്ടത്തിലും നവീനമായ ചിന്താധാരകളാൽ സാഹിത്യവും ചിത്രകലയും ഉൾപ്പെടെയുളള കാലാരൂപങ്ങൾ സമ്പന്നമാകുകയും ചെയ്യുന്നു. ഭാരതീയ തത്വചിന്തയുടെ ഭാഗമായ താന്ത്രികദർശനവും അവയെ ആവിഷ്കരിക്കുന്ന താന്ത്രികചിത്രകലയെയും നിരീക്ഷണ വിധേയമാക്കുകയാണിവിടെ.

References

1. ആനന്ദ.കെ.കുമാരസ്വാമി, ഭാരതീയകലയ്ക്ക് ഒരാമുഖം, വിവ. ഡോ.ശ്രീദേവി.കെ.നായർ, റെയിൻബോ ബുക്സ്, 2007.
2. നാലപ്പാട്ട് നാരായണമേനോൻ, ആർഷജ്ഞാനം, മാതൃഭൂമി ബുക്സ്, 2010.
3. സ്മിതാഗോപാൽ, ആധുനികതയുടെ ഘടകങ്ങൾ ചിത്രകലയിലും നോവലിലും, കേരളസർവ്വകലാശാല 2009.
4. വിജയകുമാർമേനോൻ, ഭാരതീയകലാ ചരിത്രം, കേരളസാഹിത്യ അക്കാദമി, 2011.
Published
2019-12-05
How to Cite
ഡോ. താര എസ്.എസ്. (2019). താന്ത്രിക് ചിത്രകലയുടെ ദാർശനികതലം. മലയാളപ്പച്ച, 3(3), 67 - 71. Retrieved from https://mrjc.in/index.php/malayalapachcha/article/view/191