ആരാച്ചാരി'ലെ മരണഭാവന

  • ഉദയന്‍.എസ്
Keywords: ആരാച്ചാര്‍, കെ.ആർ. മീര, ഭയം, ആസക്തി, അനിശ്ചിതത്വം, അതിജീവനത്വര, സൂക്ഷ്മവും സമകാലികം, മരണം

Abstract

 ദേശകാലാതീതമായി സാഹിത്യത്തിന്റെയും ഇഷ്ടവിഷയമാണ് മരണം. മലയാളത്തിലും ഏതെങ്കിലും തരത്തിൽ മരണത്തെ സ്പർശിച്ചിട്ടില്ലാത്ത ഒരെഴുത്തുകാരനും/എഴുത്തുകാരിയും ഉണ്ടാകില്ല. ഭയമായും ആസക്തിയായും അനിശ്ചിതത്വമായും അതിജീവനത്വരയായുമൊക്കെ മരണം എഴുത്തിൽ പല രൂപത്തിൽ കടന്നുവന്നു. കാല്പനിക ഭാവനയായോ സാമൂഹികപ്രശ്നമായോ ദാർശനികപ്രശ്നമായോ ഒക്കെ മലയാള നോവലിലും മരണം ചിത്രീകരിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെകണ്ണിയിൽ പെടുന്നു 2012-ൽ പുസ്തകരൂപത്തിൽ വന്ന കെ.ആർ. മീരയുടെ ‘ആരാച്ചാർ’. മരണത്തിന്റെ ഏറ്റവും സൂക്ഷ്മവും സമകാലികവുമായ അടയാളപ്പെടുത്തലാണ് ആ നോവൽ. മലയാളം ലോകസാഹിത്യത്തിനു നൽകിയ സംഭാവനയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഈ കൃതിയിൽ ‘മരണം’ എന്ന സമസ്യ എപ്രകാരം പ്രശ്നവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഒരന്വേഷണമാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

References

1. അശോകൻ സി. (എഡിറ്റർ), ആരാച്ചാർ പഠനങ്ങൾ,
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015.
2. കുര്യാസ് കുമ്പളക്കുഴി, മൃത്യുബോധം മലയാള കാല്പനിക കവിതയിൽ,
ജീവൻ ബുക്സ്, 1988.
3. മീര കെ.ആർ, ആരാച്ചാർ, ഡി.സി.ബുക്സ്, 2014.
Published
2019-12-05
How to Cite
ഉദയന്‍.എസ്. (2019). ആരാച്ചാരി’ലെ മരണഭാവന. മലയാളപ്പച്ച, 3(3), 297 - 303. Retrieved from https://mrjc.in/index.php/malayalapachcha/article/view/192