നാനോ ടെക്നോളജിയുടെ ആവിഷ്കാരം: ഐസ് -196º സെൽഷ്യസ് എന്ന നോവലിൽ

  • ഷെറീനാ റാണി ജി.ബി.
Keywords: നാനോ ടെക്നോളജി, ആവിഷ്കാരം, ഐസ് -196º സെൽഷ്യസ്, ഹൃദയം, മസ്തിഷ്ക്കമരണം, അലുമിനിയം കണ്ടെയ്നർ, ദ്രവനൈട്രജൻ, ക്രയോണിക്സ് സസ്പെൻഷൻ, സമ്പൂർണ്ണ ടെക്നോളജിക്കൽ നോവൽ

Abstract

ഒരു പദാർത്ഥത്തിന്റെ ഭൗതികവും രസതന്ത്രപരവുമായ ഗുണങ്ങൾ അതിന്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന  ശാസ്ത്രസാങ്കേതിക വിദ്യയാണ് നാനോ ടെക്നോളജി. ഹൃദയം നിലച്ചതും മസ്തിഷ്ക്കമരണം സംഭവിക്കാത്തതുമായ ശരീരങ്ങളെ -196°സെൽഷ്യസിൽ തണുപ്പിച്ച് അലുമിനിയം കണ്ടെയ്നറുകളിലാക്കി ദ്രവനൈട്രജനിൽ (Liquid nitrogen) താഴ്ത്തി വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്ന രീതിയാണ് ക്രയോണിക്സ് സസ്പെൻഷൻ, ഐസ് -196º C എന്ന നോവലിന്റെ പേര് പ്രസക്തമാകുന്നത് ഇവിടെയാണ്. വിദൂരഭാവിയിൽ സംഭവിച്ചേക്കാവുന്ന അസാമാന്യപ്രതിഭാസങ്ങളുടെ ചുരുൾനിവർത്തുകയാണ് ജി. ആർ ഇന്ദുഗോപൻ നോവലിൽ. ഭാഷയിലെ ആദ്യത്തെ ‘സമ്പൂർണ്ണ ടെക്നോളജിക്കൽ നോവൽ’ എന്ന വിശേഷണത്തിന് അർഹമായ കൃതിയെ മുൻനിർത്തിയാണീ പഠനം.

References

1. ഐസ് -196° സെൽഷ്യസ് - ജി. ആർ. ഇന്ദുഗോപൻ - ജൂൺ
2005, ഡി.സി.ബുക്സ്, കോട്ടയം.
2. നാനോ ടെക്നോളജി - കെ. അൻവർ സാദത്ത് - മേയ് 2005,
ഡി. സി. ബുക്സ്, കോട്ടയം.
3. നാനോ ടെക്നോളജി - ഡോ. പി. കെ. സാബു - ഡിസംബർ, 2007,
ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
Published
2019-12-06
How to Cite
ഷെറീനാ റാണി ജി.ബി. (2019). നാനോ ടെക്നോളജിയുടെ ആവിഷ്കാരം: ഐസ് -196º സെൽഷ്യസ് എന്ന നോവലിൽ. മലയാളപ്പച്ച, 3(3), 200 -216. Retrieved from https://mrjc.in/index.php/malayalapachcha/article/view/208