ഭാഷയിലെ പ്രയോഗഭേദങ്ങളും ചില തെറ്റിദ്ധാരണകളും

  • ഡോ. എൽ. അലക്സ്
Keywords: ഭാഷയിലെ പ്രയോഗഭേദങ്ങൾ, ആശയലോകം, പ്രതീകാത്മകം, ഭാഷ, ഉച്ചരിതശബ്ദങ്ങൾ

Abstract

ആശയലോകത്തിന്റെ പ്രതീകാത്മകരൂപമാണ് ഭാഷ. ഓരോ ഭാഷാ സമൂഹവും തങ്ങളുടെ ആശയപ്രപഞ്ചത്തെ ഉച്ചരിതശബ്ദങ്ങളുടെ സവി ശേഷരൂപഘടനയിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. മലയാളിയുടെ ആശയലോകമാണ് മലയാളത്തിലൂടെ പ്രകാശിക്കുന്നത്. (എങ്കിലും ഭാഷയുടെ മുഖ്യധർമ്മമായ ആശയപ്രകാശനം പൂർണ്ണമായും ഫലവത്താക്കാൻ മനുഷ്യഭാഷകൾക്കൊന്നും കഴിവില്ല എന്നതാണ് സത്യം.ആ അർത്ഥത്തിൽ ഭാഷ അപൂർണ്ണമാണ്. ആശയങ്ങളെ തനതായ രീതിയിൽ ശക്തമായി ആവിഷ്കരിക്കാൻ ഭാഷ പലപ്പോഴും അശക്തമാണ്). ഓരോ ഭാഷയും ആശയപ്രപഞ്ചത്തെ ഭാഷയിലേക്ക് പരാവർത്തനം ചെയ്യുന്നത് ഓരോ വിധത്തിലാണ്. ഈ സവിശേഷതയാണ് ഓരോ ഭാഷയുടെയും പ്രയോഗഘടനയെ അഥവാ വ്യാകരണത്തെ വ്യത്യസ്തമാക്കുന്നത്. ഭാഷയിലെ പ്രയോഗഭേദങ്ങളും അവയിലെ തെറ്റിദ്ധാരണകളും ആണ് പഠനം ചർച്ച ചെയ്യുന്നത്

References

1. ഏ.ആർ. രാജരാജ വർമ്മ,കേരള പാണിനീയം, നാഷണൽ ബുക്ക്സ്റ്റാൾ,
കോട്ടയം, 1986.
2. ടി സാഹിത്യ സാഹ്യം, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം, 1989.
3. കുട്ടിക്കൃഷ്ണമാരാർ, ഭാഷാപരിചയം, പി. കെ. ബ്രദേഴ്സ്, കോഴിക്കോട്, 1990.
4. ടി മലയാള ശൈലി, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോട്, 1996.
5. സി. കെ. ചന്ദ്രശേഖരൻ നായർ, പഠനങ്ങൾ, നാഷണൽ ബുക്ക്സ്റ്റാൾ,
കോട്ടയം, 1972.
6. ഫാദർ ജോൺ കുന്നപ്പള്ളി, ശബ്ദസൗഭഗം, നാഷണൽ ബുക്ക്സ്റ്റാൾ,
കോട്ടയം, 1986.
7. സി. വി. വാസുദേവഭട്ടതിരി, അഭിനവമലയാളവ്യാകരണം, നാഷണൽ
ബുക്ക്സ്റ്റാൾ, കോട്ടയം, 1999.
8. ടി. നല്ല മലയാളം, ഡി. സി. ബുക്സ്, കോട്ടയം, 1999.
Published
2019-12-06
How to Cite
ഡോ. എൽ. അലക്സ്. (2019). ഭാഷയിലെ പ്രയോഗഭേദങ്ങളും ചില തെറ്റിദ്ധാരണകളും. മലയാളപ്പച്ച, 3(3), 226 - 238. Retrieved from https://mrjc.in/index.php/malayalapachcha/article/view/212