'പൂമാതൈ പൊന്നമ്മ' വടക്കൻ പാട്ടിലെ ചരിത്രവിചാരം

  • ഡോ. സുധീർകുമാര്‍.പി
Keywords: വടക്കൻ പാട്ട്, ചരിത്രം, ആചാരങ്ങൾ, സദാചാരബോധം

Abstract

മിക്ക വടക്കൻപാട്ടുകളും വടക്കൻകേരളത്തിലെ സാമൂഹികയാഥാർത്ഥ്യങ്ങളെ ഉയർത്തിക്കാണിക്കുന്നവയാണ്. ജനനം, വിദ്യാഭ്യാസം,വിവാഹം, മരണം, ആചാരങ്ങൾ, യുദ്ധം, ശത്രുത, കുടുംബബന്ധങ്ങൾ, സ്ത്രീകളുടെ അവസ്ഥ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും ഇവ കൈകാര്യം ചെയ്യുന്നുണ്ട്. ഈ മുഖ്യധാരാ പാട്ടുകളാണ് പ്രധാനമായും പണ്ഡിതന്മാർ പഠനവിധേയമാക്കിയിട്ടുള്ളത്. വടക്കൻപാട്ടുകളെ അതിസൂക്ഷ്മമായി സമീപിച്ചാൽ ചില പാട്ടുകൾ മുഖ്യധാരാപാട്ടുകളിൽനിന്നും വേറിട്ടുനിൽക്കുന്നതായി കാണാവുന്നതാണ്. ഇത്തരം ഒറ്റയാൻപാട്ടുകൾക്ക് സവിശേഷമായ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യങ്ങൾ മുഖ്യധാരാപാട്ടുകളോളംതന്നെ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ ഗണത്തിൽപ്പെടുന്ന ഒറ്റയാൻപാട്ടാണ് ‘പൂമാതൈ പൊന്നമ്മ’.പൂമാതൈ പൊന്നമ്മ എന്ന പുലയത്തിപ്പെണ്ണിന്റെ സദാചാരബോധത്തിന്റെ വാചാലമായ ആവിഷ്കാരമായി മാറുന്ന ഈ പാട്ട് കീഴാളരുടെ കരുത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നമായി നമുക്ക് കാണാൻ കഴിയും. അതുമാത്രമല്ല ചരിത്രപരമായി നോക്കുമ്പോൾ ഇത്തരം പാട്ടുകൾക്ക് ഭാവനകൾക്കപ്പുറം പ്രാധാന്യവുമുണ്ട്. പാട്ടിലെ ചരിത്ര വിചാരത്തെ പരിശോധിക്കുകയാണ് പഠനത്തിലൂടെ....

References

1. Dr..K.N. Panikkar, “ Writing history in Times of globalization”, in P.J. Vincent and A.M. Shinas, Ed., Local History: Quest for theories and method, SPCS, 2016, P.24 .
2. Kavalam Narayanapanikkar, Folklore of Kerala, NBT, 2009, 98.
3.Paul Thompson, Voice of the Past, Oxford, 2000, P.81
4. എം.ആർ.രാഘവവാരിയർ, വടക്കൻ പാട്ടുകളുടെ പണിയാല, വള്ളത്തോൾ വിദ്യാപീഠം, 2005, പു.69
5. എം.ആർ.രാഘവവാരിയർ, കേരളീയത: ചരിത്രമാനങ്ങൾ, വള്ളത്തോൾവിദ്യാപീഠം, 2009, പു.39
6. Yiannis Gabriel, “The Narrative Veil: Truth and Un truths in story telling” in Yiannis Gabriel, Ed. Myths, Stories and organization Post Modern Narratives for our Times, Oxford, 2004, P.22.
7. എം.ആർ.രാഘവവാരിയർ, വടക്കൻ പാട്ടുകളുടെ പണിയാല, വള്ളത്തോൾ വിദ്യാപീഠം, 2005, പു.8
8. Ibid, P.17
9. പൂമാതൈ പൊന്നമ്മ, ഡോ.കെ.ശ്രീകുമാർ, സമ്പാ., വടക്കൻപാട്ടുകൾ, സാഹിത്യ അക്കാദമി, തൃശൂർ,2013പു.1087
10. Ibid, P.1089
11. Ibid, P.1091
12. Ibid, P.1092
13. ഒതേനനും മണലൂരെ കുമ്പയും, ഡോ.കെ.ശ്രീകുമാർ, സമ്പാ., വടക്കൻപാട്ടുകൾ, സാഹിത്യ അക്കാദമി, തൃശ്ശൂർ, 2013, പു.710
14. പൂമാതൈ പൊന്നമ്മ, ഡോ.കെ. ശ്രീകുമാർ, സമ്പാ., വടക്കൻപാട്ടുകൾ,സാഹിത്യ അക്കാദമി, തൃശ്ശൂർ,2013, പു.1093.
15. Ibid, P.1098.
16 Ibid,P.1097.
17. Ibid, P.1100
18. Ibid.
19. എം.ആർ. രാഘവവാരിയർ, വടക്കൻ പാട്ടുകളുടെ പണിയാല, വള്ളത്തോൾ വിദ്യാപീഠം, 2005, പു.70.
20. പൂമാതൈ പൊന്നമ്മ, ഡോ.കെ. ശ്രീകുമാർ, സമ്പാ., വടക്കൻപാട്ടുകൾ,സാഹിത്യ അക്കാദമി, തൃശ്ശൂർ, 2013, പു.1101.
21. ഒതേനനും പഴകൂലോം കന്നിയും, ഡോ.കെ. ശ്രീകുമാർ, സമ്പാ., വടക്കൻപാട്ടുകൾ, സാഹിത്യ അക്കാദമി, തൃശ്ശൂർ, 2013, പു.832.
22.ഒതേനനും മണലൂരെ കുമ്പയും, ഡോ.കെ.ശ്രീകുമാർ, സമ്പാ., വടക്കൻ പാട്ടുകൾ, സാഹിത്യ അക്കാദമി, തൃശ്ശൂർ, 2013.
23. ടി.കെ.അനിൽകുമാർ, മലയാളസാഹിത്യത്തിലെ കീഴാളപരിപ്രേക്ഷ്യം, സാഹിത്യ അക്കാദമി തൃശ്ശൂർ, 2004, പു.31.
24. പൂമാതൈ പൊന്നമ്മ, ഡോ.കെ.ശ്രീകുമാർ, സമ്പാ., വടക്കൻപാട്ടുകൾ, സാഹിത്യ അക്കാദമി, തൃശ്ശൂർ,2013, പു.1086.
25. ടി.കെ. അനിൽകുമാർ, മലയാളസാഹിത്യത്തിലെ കീഴാളപരിപ്രേക്ഷ്യം,സാഹിത്യ അക്കാദമി തൃശ്ശൂർ, 2004, പു.30.
Published
2019-12-06
How to Cite
ഡോ. സുധീർകുമാര്‍.പി. (2019). ’പൂമാതൈ പൊന്നമ്മ’ വടക്കൻ പാട്ടിലെ ചരിത്രവിചാരം. മലയാളപ്പച്ച, 3(3), 146 -158. Retrieved from https://mrjc.in/index.php/malayalapachcha/article/view/215