കേരളമുസ്ലീം സമൂഹത്തിന്റെ ആധുനീകരണവും മക്തിത്തങ്ങളും_

  • മുഹമ്മദ് ബഷീർ. കെ.കെ
Keywords: മുസ്ലീം സമുദായം, ആധുനീകരണം, സയ്യിദ്സനാവുല്ലാഹ് മക്തിസ ഖാഫ് തങ്ങൾ, പരികല്പന, പൗരസ്വാതന്ത്ര്യ

Abstract

അക്ഷരാഭ്യാസമില്ലാതെയും മാതൃഭാഷയിൽ ശരിയായി ആശയവിനിമയം നടത്താനുള്ള ശേഷിയില്ലാതെയും മതദർശനങ്ങൾ പോലും അശാസ്ത്രീയമായി അഭ്യസിച്ചതിനാൽ ഭാഗികമായി സ്വാംശീകരിച്ചിട്ടുള്ള മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുമത പ്രചാരണത്തെ പ്രതിരോധിക്കാൻ ആളുകൊണ്ടും ജ്ഞാനംകൊണ്ടും അർത്ഥംകൊണ്ടും ആരുമില്ലാത്ത സവിശേഷ  ചരിത്ര സന്ദർഭത്തിലാണ് മക്തിത്തങ്ങൾ ആ നിയോഗം ഏറ്റെടുക്കുന്നത്. വ്യത്യസ്ത ധാരകളിൽ മതിയായ ഇടം കിട്ടാതെ പോയ നവോത്ഥാന നായകനാണ് ‘സയ്യിദ്സനാവുല്ലാഹ് മക്തിസ ഖാഫ് തങ്ങൾ’.മത പരിഷ്കരണവും സാമൂഹ്യപരിഷ്കരണവും ജനാധിപത്യ പരിഷ്കരണവും പൗരസ്വാതന്ത്ര്യ ബോധവും എല്ലാം ഉള്ളടങ്ങുന്ന നവോത്ഥാന പരികല്പയ്ക്കകത്ത്കേരള മുസ്ലീങ്ങൾക്കിടയിൽ നിന്ന് മത പരിഷ്കരണത്തിലൂടെയുള്ള സാമൂഹ്യപരിഷ്കരണത്തിന് ആദ്യമായി നേതൃത്വം നൽകിയ വ്യക്തി എന്നനിലയിൽ മക്തിതങ്ങൾക്ക് സവിശേ ഷമായ സ്ഥാനം ഉണ്ട്.

 

References

1. മക്തിത്തങ്ങളുടെ സമ്പൂർണ്ണ കൃതികൾ, (സമ്പാദകൻ) കെ. കെ. മുഹമ്മദ് അബ്ദുൾ കരീം, വചനം ബുക്സ് , കോഴിക്കോ ട്. 2012.
2. മക്തിത്തങ്ങൾ - മാതൃഭാഷയുടെ പോരാളി, പി. പവിത്രൻ, മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം, മലയാള ഐക്യവേദി, ചെറുതുരുത്തി. 2014.
Published
2019-12-06
How to Cite
മുഹമ്മദ് ബഷീർ. കെ.കെ. (2019). കേരളമുസ്ലീം സമൂഹത്തിന്റെ ആധുനീകരണവും മക്തിത്തങ്ങളും_. മലയാളപ്പച്ച, 4(4), 157 - 171. Retrieved from https://mrjc.in/index.php/malayalapachcha/article/view/225