സ്ഥലം കാലം ചരിത്രം

  • വി.വിജയകുമാർ
Keywords: കെ.പി അപ്പൻ, സാഹിത്യവിമർശനം, ചരിത്രം, ‘ചരിത്രത്തെ നിങ്ങൾകൊപ്പം കൂട്ടുക

Abstract

കെ.പി. അപ്പൻ ഒരു വിമര്‍ശനത്തിനു നൽകിയ ശീര്‍ഷകം ‘ചരിത്രത്തെ നിങ്ങൾകൊപ്പം കൂട്ടുക എന്നായിരുന്നു. തന്റെ വിമര്‍ശസപര്യയിലുടനീളം ചരിത്രത്തോട് അധികം മമത കാണിച്ചിട്ടില്ലാത്ത വിമര്‍ശകനാണ്, ഏതാണ്ട് അന്ത്യ കാലത്ത് സമാഹരിച്ച ലേഖനങ്ങളുടെ ശീര്‍ഷകമായി ഈ വാക്യം എഴുതിയത്.  ഈ പുസ്തക ശീര്‍ഷകം വന്നതിനു ശേഷം നടക്കുന്ന നോട്ടങ്ങളിലെങ്കിലും അപ്പന്റെ കൃതികളിൽ ചരിത്രം എങ്ങനെയാണ് പരിഗണിക്കപ്പെട്ടതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ചരിത്രം കെ.പി അപ്പ‌ന്റെ രചനകളിൽ എങ്ങനെയാണ് പ്രവർത്തിച്ചത്? ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക എന്ന ത‌ന്റെ നിർദ്ദേശം അദ്ദേഹം സ്വയം പാലിച്ചിരുന്നുവോ? ചില നോവൽകൃതികളെ അപ്പൻ എങ്ങനെയാണു വായിച്ചതെന്ന് അന്വേഷിച്ചു കൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്

Published
2019-12-06
How to Cite
വി.വിജയകുമാർ. (2019). സ്ഥലം കാലം ചരിത്രം. മലയാളപ്പച്ച, 6(6), 52 - 61. Retrieved from https://mrjc.in/index.php/malayalapachcha/article/view/231