ഏ.ആറിന്റെ വ്യാകരണധൈഷണികത

  • ഡോ.ഉണ്ണി ആമപ്പാറക്കല്‍
Keywords: വ്യാകരണധൈഷണികത, കേരളപാണിനീയം, ഭാഷാനയങ്ങൾ, ശബ്ദവിഭജനം, അടിസ്ഥാനം, ഭേദകവിഭജനം, വിനാമം, നിഗീർണ്ണകർത്തൃകം, നപുംസക ലിംഗപ്രത്യയം, ദ്വിത്വഖരാദേശം, അനുനാസിക സംസർഗ്ഗം, വർത്തമാനകാല പ്രത്യയത്തിന്റെ നിഷ്പത്തി

Abstract

അടിസ്ഥാന ഗ്രന്ഥങ്ങളില്ലാത്തതിനാൽ മലയാളം ഐച്ഛിക വിഷയമാക്കാൻ നിവൃത്തിയില്ലെന്ന അന്നത്തെ വിദ്യാഭ്യാസ വിചക്ഷണന്മാർക്കുള്ള മറുപടിയായിരുന്നു 1896-ൽ പ്രസിദ്ധീകരിച്ച കേരളപാണിനീയം. ഗ്രന്ഥത്തെ സമഗ്രമായിട്ടെടുക്കുമ്പോൾ അതത്ര വലിയ കാര്യവുമല്ല. ഭാഷാനയങ്ങൾ, ശബ്ദവിഭജനത്തിന്റെ അടിസ്ഥാനം, ഭേദകവിഭജനം, വിനാമം, നിഗീർണ്ണകർത്തൃകം, നപുംസക ലിംഗപ്രത്യയം, ദ്വിത്വഖരാദേശം, അനുനാസിക സംസർഗ്ഗം , വർത്തമാനകാല പ്രത്യയത്തിന്റെ നിഷ്പത്തി...ഇവയൊക്കെയാണ് പ്രധാനമായും വിമർശനമേല്ക്കേണ്ടിവന്ന വ്യാകരണകാര്യങ്ങൾ. എന്നാൽ അത്തരം വിമർശങ്ങളെയെല്ലാം നിസ്സാ രവത്ക രിക്കുന്ന ഉൾക്കാഴ്ചയുള്ളതാണ് കേരള പാണിനീയം. അതാണ് ഈ പ്രബന്ധത്തിന്റെ വിശകലന വിഷയം.

References

1. ആന്റണി, സി.എൽ., 1994. കേരളപാണിനീയഭാഷ്യം . കോട്ടയം: ഡി.സി.ബുക്സ്.
2. ഗോപികുട്ടൻ, 1986. ലീലാതിലകം (വ്യാ ഖ്യാ നം), കോട്ടയം: നാഷനൽ ബുക്ക് സ്റ്റാൾ.
3. ചന്ദ്രികാ ശങ്കരനാരായണൻ, 1991. ഏ.ആർ. രാജരാജവർമ്മ-മലയാളത്തിന്റെ രാജശില്പി. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
4. പ്രഭാകര വാര്യർ, കെ. എം., 1998. മലയാള വ്യാകരണ സമീക്ഷ. ശുകപുരം: വള്ളത്തോൾ വിദ്യാ പീഠം.
5. രാജരാജവർമ്മ, ഏ. ആർ., 1988. കേരളപാണിനീയം. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണസംഘം.
6. രാമചന്ദ്രൻ പുതുശ്ശേരി, 1985. കേരളപാണിനീയ വിമർശം. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം.
Published
2019-12-10
How to Cite
ഡോ.ഉണ്ണി ആമപ്പാറക്കല്‍. (2019). ഏ.ആറിന്റെ വ്യാകരണധൈഷണികത. മലയാളപ്പച്ച, 4(4), 55 - 63. Retrieved from https://mrjc.in/index.php/malayalapachcha/article/view/232