കണ്ണാടി പ്രതിഷ്ഠ: ഒരു മനഃശാസ്ത്ര വിശകലനം

  • ലെജ.വി.ആര്‍
Keywords: കണ്ണാടി പ്രതിഷ്ഠ, മനഃശാസ്ത്ര വിശകലനം, കീഴാള നവോത്ഥാനം, വൈകുണ്ഠ സ്വാമികൾ, മനുഷ്യശരീരം

Abstract

കീഴാള നവോത്ഥാന പ്രസ്ഥാനത്തിന്റെ ശക്തനായ വിപ്ലവകാരിയായ വൈകുണ്ഠ സ്വാമികളാണ് കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്. സ്വാമികൾക്കു ശേഷം കേരളത്തിലുട നീളം ക്ഷേത്രങ്ങൾ സ്ഥാപിച്ച് കണ്ണാടി പ്രതിഷ്ഠ സാർവ്വ ജനീനമാക്കിയത് ശ്രീനാരായണ ഗുരുവാണ്. ഈശ്വരൻ സർവ്വ വ്യാപിയും സർ വ്വ ചരാചരങ്ങളിലും കുടികൊള്ളുന്നവനുമാണ്. ഈശ്വരനു സവർണ്ണാവർണ്ണ ഭേദങ്ങളില്ല. ദൈവം കുടികൊള്ളുന്ന ക്ഷേ ത്രമാണ് മനുഷ്യശരീരം. ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശമില്ലാതിരുന്ന ഒരു ജനതയെ ശരീരം ക്ഷേ ത്രമാണെന്നും അതിനുള്ളിൽ ഈശ്വരനുണ്ട് എന്നുമുള്ള ബോധ്യപ്പെടുത്തൽ ഒരേ സമയം പ്രതിഷേധത്തിന്റെയും അദ്ധ്യാത്മിക സത്യത്തിന്റെയും വെളിപ്പെടുത്തലാണ്. കണ്ണാടിക്കു മുമ്പിലെത്തുന്ന ഭക്തർകാണുന്നത് സ്വന്തം ശരീരത്തെയാണ്. അതിനെ കണ്ണാടിയിൽ നോക്കി കൈകൂപ്പി വണങ്ങുമ്പോൾ ദൈവം തന്നിൽ തന്നെയു ണ്ട് എന്ന ആത്മബോധത്തെ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്

 

References

1. സുരേന്ദ്രൻ. വി.യു., കേരളീയ നവോത്ഥാനം പ്രതിസന്ധികൾ വെല്ലുവിളികൾ, പുറം.10.
2. വിജയൻ. എം.എൻ., നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം, വാള്യം - 2,പുറം. 1901-2.
3. ജയശങ്കർ പൊതുവത്ത്, യുങ്ങ്, പുറം.39.
4. ഗോപകുമാർ പി.എഫ് ., കേരളീ യ നവോത്ഥാനം
5. ജയശങ്കർ പൊതുവത്ത്, യുങ്ങ്
6. ജോയി ബാലൻ വ്ളാത്താങ്കര, വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും
7. ബാലകൃഷ്ണൻ. പി.കെ., നാരായണഗുരു
8. വിജയൻ. എം.എൻ., നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം, വാള്യം - 2
9. സതീഷ് കിടാരക്കുഴി, വൈകുണ്ഠ സ്വാമികൾ
10. സുരേന്ദ്രൻ.വി.യു., കേരളീയ നവോത്ഥാനം പ്രതിസന്ധികൾ വെല്ലു വിളികൾ.
11. Evans Dylan, An Introductory Dictionary of Lacanian Psychoanalysis.
12. Frued Sigmund, Interpretation of Dreams.
Published
2019-12-10
How to Cite
ലെജ.വി.ആര്‍. (2019). കണ്ണാടി പ്രതിഷ്ഠ: ഒരു മനഃശാസ്ത്ര വിശകലനം. മലയാളപ്പച്ച, 4(4), 96 - 102. Retrieved from https://mrjc.in/index.php/malayalapachcha/article/view/240