പരിസ്ഥിതി നിരൂപണത്തിന്റെ പ്രതിസന്ധികൾ

  • പ്രൊ.വത്സലൻ വാതുശ്ശേരി
Keywords: പരിസ്ഥിതി നിരൂപണം, പ്രതിസന്ധികൾ, ആധുനികാനന്തരം, വിമർശനം, മുഖ്യധാരകൾ, സൗന്ദര്യശാസ്ത്രം, രിസ്ഥിതിരാഷ്ട്രീയം

Abstract

ആധുനികാനന്തര മലയാള വിമർശനത്തിന്റെ മുഖ്യധാരകളിൽ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി നിരൂപണം. പാരിസ്ഥിതികരാഷ്ട്രീയത്തിന്റെയും പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്റെയും അടിത്തറയിൽ നിന്നുകൊണ്ട് സാഹിത്യ കൃതിയെ വിശകലനം ചെയ്യുന്ന ഒരു നിരൂപണസമ്പ്രദായമാണിത്.  പരിസ്ഥിതിരാഷ്ട്രീയത്തിന്റെ വിശകലന ഭൂമികയിൽ വെച്ചു കൊണ്ടുവേണം സാഹിത്യത്തിലെ പരിസ്ഥിയെ പരിശോധിക്കാൻ.  ആങ്ങനെയല്ലാതെ ഏതെങ്കിലും ഒരു കൃതിയിലെ പ്രകൃതികല്പനകളുടെ കണക്കെടുപ്പ് നടത്തുന്നതല്ല പരിസ്ഥിതി നിരൂപണം.  നിർഭാഗ്യവശാൽ മലയാളത്തിലെ പരിസ്ഥിതി നിരൂപണങ്ങൾ പലതും മേൽപ്പറഞ്ഞ കണക്കെടുപ്പ് നടത്തലാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്.  പരിസ്ഥിതി നിരൂപണത്തിൽ മലയാളസാഹിത്യത്തിലെ പ്രതിസന്ധികൾ ആണ് നിർവ്വചിക്കുന്നത്.

References

1. ആനന്ദ് കാവാലം, 2013, മലയാളകവിതയും പരിസ്ഥിതിയും, കറന്റ് ബുക്,തൃശൂർ.
2. ആന്ദ്രെ ഗോർസ്, 2013, ഇക്കോളജി രാഷ്ടീയം തന്നെ വിവ.കെ രാമചന്ദ്രൻ, കേരളീയം പുസ്തക ശാല
3. ഗണേശ് കെ.എൻ., 2014, പ്രകൃതിയം മനുഷ്യനും, കേരളശാസ്ത്ര സാഹിത്യ പരിഷത, തൃശൂര്‌.
4. പൊതുവോൾ, പി.പി.കെ., 2007, പരിസ്ഥിതികബോധവും സംസ്കാരവും,മാതൃഭൂമി ബുക്സ്.
5. മധുസൂദനൻ ജി., 2000, കഥയും പരിസ്ഥിതിയും, കറന്റ് ബുക്സ്, തൃശൂർ.
6. മധുസൂദനൻ ജി.(എഡി.), ഹരിതനിരൂപണം മലയാളത്തിൽ, കറന്റ് ബുക്സ്, തൃശൂർ.
7. മിനി പ്രസാദ്, 2009, സ്ത്രധീ, പരിസ്ഥിതി, ആത്മധീയത; സി.എസ്.എസ് തിരുവല്ല..
Published
2019-12-11
How to Cite
പ്രൊ.വത്സലൻ വാതുശ്ശേരി. (2019). പരിസ്ഥിതി നിരൂപണത്തിന്റെ പ്രതിസന്ധികൾ. മലയാളപ്പച്ച, 6(6), 144 - 155. Retrieved from https://mrjc.in/index.php/malayalapachcha/article/view/258