രംഗവേദികളിലെ നാടോടിസ്വത്വം

  • ജെബിൻ. ജെ.ബി
Keywords: നാടകം, മലയാള നാടക വേദി, രംഗകലാപാരമ്പര്യം, തൗരത്രികാധിഷ്ഠിതം, രംഗാവതരണ കലകള്‍, നാടോടിസ്വത്വം

Abstract

ലോക സാംസ്കാരിക ചരിത്രത്തില്‍ ഒരുപക്ഷേ, ആദ്യം തന്നെ രൂപം കൊണ്ട കലാരൂപമാവും നാടകം. ഇന്ന് ലോകമെമ്പാടും നാടകം നിലനില്‍ക്കുന്നുമുണ്ട്. ഗോത്രസമൂഹകാലം മുതല്‍ക്കേ തന്നെ നാടകം നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആദ്യകാലങ്ങളില്‍ ഈശ്വരാരാധനയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനുഷ്ഠാനങ്ങളുടെ സ്വഭാവം തന്നെ നാടകരൂപമാണ്. ഗീതം, നൃത്തം, വാദ്യം തുടങ്ങി തൗരത്രികാധിഷ്ഠിതമാണ് കൂടിയാട്ടം പോലെ നിലവിലുണ്ടായിരുന്ന രംഗാവതരണ കലകള്‍. ഇവ തികച്ചും നാട്യശാസ്ത്രവിധിപ്രകാരമുള്ള കലകളാണ്. അതുപോലെ തന്നെ ഗോത്രസമൂഹത്തിന്റെ അനുഷ്ഠാനത്തിന്റെയോ ആഘോഷത്തിന്റെയോ ഭാഗമായി രൂപപ്പെട്ടു വന്നവയാണ് നാടോടിക്കലകള്‍. മലയാള നാടക വേദിയില്‍ ഇവ രണ്ടിന്റേയും സ്വാധീനം നമുക്കു ദര്‍ശിക്കാവുന്നതാണ്. നാടോടികലാരൂപങ്ങള്‍ മലയാള നാടകവേദിയുടെ വികസനത്തിനു സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന ഉദാഹരണമാണ് തനതു നാടകവേദി. പൈതൃക രംഗകലാപാരമ്പര്യം നാടകവേദിയുമായി എപ്രകാരം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് ഈ പ്രബന്ധത്തിലൂടെ അവതരിപ്പിക്കുന്നു...

References

1. നാരായണപ്പണിക്കര്‍, കാവാലം: സോപാനതത്ത്വം, കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2011.
2. നാരായണപ്പണിക്കര്‍, കാവാലം: കാവാലം നാടകങ്ങള്‍, തിരുവനന്തപുരം, ഹരിതം ബുക്‌സ്, 2008.
3. ക്ലാരി, ശശിധരന്‍: കേരളീയ കലാനിഘണ്ടു. കോഴിക്കോട്, ഒലിവ് പബ്ലിക്കേഷന്‍, 2012.
4. മുട്ടത്ത്, മാത്യു ജെ‌: മലയാള നാടകം പ്രാരംഭസ്വരൂപം, കോട്ടയം, നാഷണൽ ബുക്‌സ്റ്റാൾ, 2011.
Published
2019-11-25
How to Cite
ജെബിൻ. ജെ.ബി. (2019). രംഗവേദികളിലെ നാടോടിസ്വത്വം. മലയാളപ്പച്ച, 1(1), 91 - 98. Retrieved from https://mrjc.in/index.php/malayalapachcha/article/view/67