നാടൻ കലാപാരമ്പര്യം— പൂരക്കളിയിൽ

  • ദീപ. ബി.എസ്
Keywords: നാടന്‍കലാപാരമ്പര്യം, പൂരക്കളി, ഫോക‍്‍ലോർ, മതം, തൊഴില്‍, അനുഷ്ഠാനം, ആചാരം, സാമൂഹ്യഘടന, ഋതുഭേദം, വിളവെടുപ്പ്, തെയ്യം, തിറ, മുടിയേറ്റ്, വേലകളി, പൂരക്കളി, സര്‍പ്പം തുള്ളല്‍, തോല്പാവക്കൂത്ത്, മുടിയാട്ടം, കാക്കാരിശ്ശിനാടകം, പടയണി

Abstract

ഒരു ജനതയുടെ മൂല്യാവബോധത്തിന്റെയും, സൌന്ദര്യാത്മകതയുടെയും നൈതികമായ മാതൃകയുടെ സൂചനയാണ് ഫോക‍്‍ലോർ. നാടന്‍ സംസ്കാരത്തിന്റെ അപഗ്രഥനമാണ് ഫോക‍്‍ലോർ പഠനത്തിലൂടെ നടക്കുന്നത്. പുരാവൃത്തങ്ങള്‍, കളരി,നാടന്‍ സംഗീതം, നൃത്തം, പ്രകൃതി, കാര്‍ഷികവൃത്തി തുടങ്ങിയ എല്ലാ നാടന്‍ പാരമ്പര്യങ്ങളും ഇഴുകിച്ചേര്‍ന്നിരിക്കുന്ന  നാടൻ കലയാണ്പൂരക്കളി. അനുഷ്ഠാനവും വിനോദവും ഇതില്‍ ഒരുമിച്ച് ചേര്‍ന്നിരിക്കുന്നു. ആടലും പാടലും സ്വായത്തയമാക്കിയ പ്രാചീന മനുഷര്‍ ആദ്യം ഗാനത്തെയും നൃത്തത്തെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ചെയ്തത്. നൃത്തഗാനങ്ങളുടെ സമ്മേളനം കായികാദ്ധ്വാനത്തിന്റെ ക്ഷീണം ലഘൂ കരിക്കുകയും, വിശ്രമവേളകളെ കുടുതല്‍ ഉല്ലാസപ്രദമാക്കുകയും ചെയ്തു. ഭയത്തോടെയാണെങ്കിലും അവർ പ്രകൃതിയെ ആരാധിയ്ക്കാൻ തുടങ്ങി. അനുഷ്ഠാനകലകളെന്ന നാടന്‍ കലാവിഭാഗത്തിന്റെ ഉത്ഭവം ഇങ്ങനെയാണ്. മതം, തൊഴില്‍, അനുഷ്ഠാനം, ആചാരം, സാമൂഹ്യഘടന, ഋതുഭേദം, വിളവെടുപ്പ് എന്നിങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്പര്‍ശിച്ചു കൊണ്ടാണ് ഈ കലാരൂപങ്ങള്‍ ഇവിടെ നിലനിന്നത്. തെയ്യം, തിറ, മുടിയേറ്റ്, വേലകളി, പൂരക്കളി, സര്‍പ്പം തുള്ളല്‍, തോല്പാവക്കൂത്ത്, മുടിയാട്ടം, കാക്കാരിശ്ശിനാടകം, പടയണി തുടങ്ങിയ നാടന്‍കലാരൂപങ്ങള്‍  പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പൂരക്കളിയുടെ നാടന്‍കലാപാരമ്പര്യം ആണ് ഈ പ്രബന്ധം ചര്‍ച്ചചെയ്യുന്നത് 

References

1. പൂരക്കളി - ഡോ : എം. വി. വിഷ്ണു നമ്പൂതിരി
2. നാട്ടരങ്ങ് - വികസനവും പരിണാമവും - ജി. ഭാര്ഗ്ഗിവന്പിണള്ള
3. ഫോക്ട‍ലോ‍ർ പ്രബന്ധങ്ങൾ - കേരള ഫോക്‍‍ലോർ അക്കാഡമി
4. ഫോക്ട‍ലോർ ചിന്തകൾ - എം. വി. വിഷ്ണു നമ്പൂതിരി.
Published
2019-11-25
How to Cite
ദീപ. ബി.എസ്. (2019). നാടൻ കലാപാരമ്പര്യം— പൂരക്കളിയിൽ . മലയാളപ്പച്ച, 1(1), 107 - 115. Retrieved from https://mrjc.in/index.php/malayalapachcha/article/view/69