കണ്യാർകളിയുടെ സാംസ്കാരികപാഠങ്ങള്‍

  • ധനുഷ സി.എം.
Keywords: കണ്യാർകളി, ചിഹ്നവിജ്ഞാനീയം, സാംസ്കാരികപഠനങ്ങൾ, ഫോക് ലോർ

Abstract

കേരളത്തിന്റെ സാംസ്കാരികസ്വത്വത്തെ അടയാളപ്പെടുത്തുന്ന ഫോക‍്‍ലോറിനെ പ്രാന്തവത്കരിച്ചുകൊണ്ട് സാഹിത്യത്തിനും കലകള്‍ക്കും തനിമ അവകാശപ്പെടാനാവില്ല. ബഹുസാംസ്കാരികതയുടെ ഉറവിടമായി വര്‍ത്തിക്കുന്ന കണ്യാര്‍കളിയുടെ സാംസ്കാരികപാഠങ്ങളും പാഠാന്തരങ്ങളും നിര്‍മ്മിക്കുന്ന മേഖല ഗൗരവമുള്ളതും വലുപ്പമേറിയതുമാണ്. സമകാലികതയില്‍ ഈ കലാരൂപം പല പരിണാമത്തിനും വിധേയമായിട്ടുണ്ട്. അവതരണകലയായ കണ്യാര്‍കളിയെ സംസ്കാരപഠനത്തിന്റെ ഉപാധിയായ ചിഹ്നവിജ്ഞാനീയത്തിലൂടെ വിശകലനം ചെയ്യുന്നു

Published
2019-11-25
How to Cite
ധനുഷ സി.എം. (2019). കണ്യാർകളിയുടെ സാംസ്കാരികപാഠങ്ങള്‍. മലയാളപ്പച്ച, 1(1), 123 - 133. Retrieved from https://mrjc.in/index.php/malayalapachcha/article/view/71