കേരളീയ നാടോടി രംഗപാരമ്പര്യവും തെരുവുനാടകവേദിയും —‘നാടുഗദ്ദിക’യെ അടിസ്ഥാനമാക്കി ഒരു പഠനം

  • ശ്രീജ. ജെ.എസ്
Keywords: നാടുഗദ്ദിക, കേരളീയ നാടോടി രംഗപാരമ്പര്യം, തെരുവുനാടകവേദി, തനതു നാടകങ്ങള്‍

Abstract

തനിമതേടി പുറപ്പെട്ട് നാടോടിത്താളങ്ങളുടെ പൊള്ളയായ ബാഹ്യാനുകരണങ്ങൾ മാത്രമായി തനതു നാടകങ്ങള്‍ കടന്നുപോയപ്പോള്‍ രൂപഭാവസംവേദനത്തിന് നാട്ടരങ്ങിന്റെ സങ്കേതങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും വിജയിച്ചത് തെരുവുനാടകങ്ങളാണ്. അക്കാര്യത്തില്‍ പൂര്‍ണ്ണമായി വിജയിച്ചു എന്നവകാശപ്പെടാവുന്ന തുറന്ന അരങ്ങിലെസമ്പൂര്‍ണ്ണ നാടകമാണ് നാടുഗദ്ദിക. തെരുവില്‍ അരങ്ങേറുന്ന (ആശയപ്രചരണാര്‍ത്ഥം) നാടകംഎന്നതിനുപരി സാര്‍വ്വലൗകികമോ സമകാലികമോ ആയ ഏത് ആശയവും ഉള്‍ക്കൊള്ളാന്‍ തെരുവ് നാടകത്തിന്റെ സങ്കേതത്തിനാകും എന്നും തുറന്ന അരങ്ങിന്റെ സാദ്ധ്യത അനന്തമാണ് എന്നും കാണിച്ചുതരാന്‍ നാടുഗദ്ദികയുടെ അവതരണ പാഠങ്ങള്‍ക്ക് കഴിഞ്ഞു. കേരളീയ നാടോടി രംഗപാരമ്പര്യവും തെരുവുനാടകവേദിയും നാടുഗദ്ദികയെ അടിസ്ഥാനമാക്കി ഒരു പഠനമാണ് ഈ പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത്

Published
2019-11-26
How to Cite
ശ്രീജ. ജെ.എസ്. (2019). കേരളീയ നാടോടി രംഗപാരമ്പര്യവും തെരുവുനാടകവേദിയും —‘നാടുഗദ്ദിക’യെ അടിസ്ഥാനമാക്കി ഒരു പഠനം. മലയാളപ്പച്ച, 1(1), 134 - 138. Retrieved from https://mrjc.in/index.php/malayalapachcha/article/view/72