അതിജീവനത്തിന്‍റെ കീഴാളപാഠങ്ങള്‍ പൊട്ടന്‍തെയ്യത്തിൽ

  • നിത്യ.പി.വിശ്വം
Keywords: പൊട്ടന്‍തെയ്യം, ശ്രീശങ്കരാചാര്യര്‍, തെയ്യാട്ടം, അയിത്താചാരം, കീഴാളപാഠങ്ങള്‍

Abstract

തെയ്യാട്ടത്തിലെ മുഖ്യദേവതകളിലൊന്നാണ് പൊട്ടന്‍തെയ്യം. സര്‍വ്വജ്ഞ പീഠമേറാനായി യാത്രതിരിച്ച ശ്രീശങ്കരാചാര്യരെ ചണ്ഡാലവേഷം ധരിച്ച് ശിവഭഗവാൻ പരീക്ഷിച്ചുവെന്ന പുരാവൃത്തം പ്രസിദ്ധമാണ്. ശ്രീശങ്കരനെ പരീക്ഷിക്കുവാൻ താൻ ധരിച്ച കപട പുലയവേഷം എന്നേയ്ക്കും കാണുവാനായി പരമേശ്വരന്‍ തന്റെ തേജസ്സില്‍ നിന്ന്  സൃഷ്ടിച്ച മൂര്‍ത്തിയാണ് പൊട്ടന്‍തെയ്യമെന്നതാണ് സങ്കല്പം. ജാതിയില്‍ താണവരാണെങ്കിലും ദേവതാരൂപം ധരിച്ചുവന്നാല്‍ ദൈവികമായ പരിവേഷവും മേലാളന്മാരുടെ വലിയ പരിഗണനയും കോലക്കാര്‍ക്ക് ലഭിക്കുന്നു. ഈ സമയത്ത് അയിത്താചാരവുംബാധകമല്ല. ജാതീയമായ ഉച്ചനീചത്വങ്ങളെ പൊളിച്ചെഴുതാന്‍ ഇക്കാലയളവിലെങ്കിലും കഴിഞ്ഞു എന്നത് ചിന്തനീയമാണ്. പൊട്ടൻതെയ്യത്തിലെ അതിജീവനത്തിന്റെ കീഴാളപാഠങ്ങളെ പറ്റി അന്വേഷിക്കുകയാണ് പഠനം.

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-11-26
How to Cite
നിത്യ.പി.വിശ്വം. (2019). അതിജീവനത്തിന്‍റെ കീഴാളപാഠങ്ങള്‍ പൊട്ടന്‍തെയ്യത്തിൽ. മലയാളപ്പച്ച, 1(1), 178 - 186. Retrieved from https://mrjc.in/index.php/malayalapachcha/article/view/76