തുള്ളല്‍കൃതികളിലെ ഫോക‍്‍ലോർ

  • ബീന.കെ
Keywords: നമ്പ്യാര്‍കൃതികള്‍, ഫോക‍്‍ലോർ പഠനം, നാടോടിഘടകങ്ങള്‍, നമ്പ്യാർ പുരാണേതിഹാസങ്ങള്‍, ഇതിഹാസകഥ, തുള്ളല്‍ക്കഥ, നളചരിതം, പുരാവൃത്തം, വിശ്വാസങ്ങള്‍,, ആചാരങ്ങള്‍,, നാടന്‍ ഭാഷാപ്രയോഗം, പഴഞ്ചൊല്ലുകള്‍,

Abstract

നമ്പ്യാര്‍കൃതികളിലെ ഫോക‍്‍ലോർ പഠനവിധേയമാക്കുമ്പോൾ പ്രതിപാദനതലത്തിലുള്ള നാടോടിഘടകങ്ങളെയാണ് അപഗ്രഥിക്കാനാവുക. പ്രമേയതലത്തില്‍ നമ്പ്യാർ പുരാണേതിഹാസങ്ങളെ ഉപജീവിക്കുമ്പോള്‍ പ്രതിപാദനതലത്തിൽ നാടോടി അംശത്തെസ്വീകരിക്കുന്നു. ജനകീയമായ ഒരു വിതാനത്തിലേയ്ക്ക് പ്രമേയത്തെ ഇറക്കി കൊണ്ട് വരാന്‍ നമ്പ്യാരെ സഹായിക്കുന്നത് ഫോക്ഘടകങ്ങളുടെ സമന്വയമാണ് മാത്രമല്ല അദ്ദേഹം ആ കാലഘട്ടത്തില്‍ പ്രചാരത്തിലിരുന്ന അഭിജാതകലാരൂപങ്ങളുടേയും നാടോടി കലാരൂപങ്ങളുടേയും ജീവഭാവങ്ങള്‍ സമന്വയിപ്പിക്കുക കൂടിയായിരുന്നു. ഇതിഹാസകഥയ്ക്ക് ഉലച്ചിൽ തട്ടാതെ ഫോക്ഘടകങ്ങളെ ഉപയോഗിച്ചുകൊണ്ട് കലയെ ജനകീയമാക്കി മാറ്റുകയായിരുന്നു നമ്പ്യാർ. തുള്ളല്‍ക്കഥയിലെ ഫോക്ഘടകങ്ങളെ വേര്‍തിരിച്ച് കാണാനുള്ളശ്രമമാണ് നളചരിതം തുള്ളലിനെ ആധാരമാക്കി നടത്തിയിട്ടുള്ളത്. പുരാവൃത്തം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, എന്നിവയുടെസന്നിവേശം, നാടന്‍ ഭാഷാപ്രയോഗം, പഴഞ്ചൊല്ലുകള്‍, പദ-വാക്യശൈലി എന്നിവയുടെ സ്വീകരിക്കല്‍, കഥാകഥനത്തിൽ സ്വീകരിക്കുന്ന നാടോടിശൈലി ഇവയൊക്കെ തുള്ളല്‍കൃതിയിൽ എപ്രകാരമാണ് പ്രയോഗിക്കപ്പെട്ടത് എന്ന് പരിശോധിക്കുകയാണ് ഈ പഠനം

References

1. ഡോ.രാഘവന്‍ പയ്യനാട്, (1986) ‘ഫോക‍്‍ലോർ’, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
2. ‘കുഞ്ചൻ നമ്പ്യാരുടെ തുള്ളല്‍ക്കഥകൾ’ (1970) സംശോധിത സംസ്കരണം- പി.കെ.ശിവശങ്കരപ്പിള്ള,
കേരളസാഹിത്യഅക്കാദമി, തൃശൂര്‍.
3. ഡോ.കെ.എസ്. പ്രകാശ് (2007) ‘കൃതിയും സ്മൃതിയും’, റെയിന്‍ബോ ബുക്സ്, തിരുവനന്തപുരം.
4. ഡോ.പി. സോമന്‍ (2004) ‘ഫോക‍്‍ലോർ സംസ്കാരം’, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
5. എച്ച്.കെ. സന്തോഷ് (1998), ‘ഫോക‍്‍ലോർ വഴിയുംപൊരുളും’, സംസ്കൃതി പബ്ലിക്കേഷന്‍സ്, കണ്ണൂര്‍.
Published
2019-11-26
How to Cite
ബീന.കെ. (2019). തുള്ളല്‍കൃതികളിലെ ഫോക‍്‍ലോർ. മലയാളപ്പച്ച, 1(1), 161 - 165. Retrieved from https://mrjc.in/index.php/malayalapachcha/article/view/78