വടക്കന്‍ പാട്ടിൽ നിന്ന് ‘ഒരു വടക്കന്വീതരഗാഥ’യിലെത്തുമ്പോള്‍ സംഭവിച്ച വ്യക്തിസ്വത്വവ്യതിയാനങ്ങള്‍ — ഒരു പുനര്‍ വിചന്തനം

  • മെറിന്‍ ജോയ്
Keywords: വടക്കന്‍പാട്ട്, 1989, ഹരിഹരന്‍, ഒരു വടക്കന്‍ വീരഗാഥ, ചതിയന്‍ചന്തു

Abstract

മലയാളികള്‍ക്ക് ചിരപരിചിതമായ വടക്കന്‍പാട്ടിലെ ‘ചന്തു’വിന്റെ കഥ 1989-ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചലച്ചിത്രത്തിലൂടെ പുതിയ അര്‍ത്ഥം കൈവരിക്കുന്നത് കാണാം. ചതിയന്‍ചന്തു എന്ന് അവമതിക്കപ്പെട്ട് വടക്കന്‍പാട്ടിലുടനീളം ഖേദം മൗനമാക്കി ഒരു നീചജന്മം ജീവിച്ചുതീര്‍ക്കുന്ന ചന്തുവിന് എം.ടി.യിലൂടെ ലഭിച്ച പുനര്‍ജന്മമാണ് ഈ തിരക്കഥ. വടക്കന്‍പാട്ടിലെ കഥാവഴികളില്‍ മറഞ്ഞുകിടക്കുന്ന സത്യവും മൗനവും കണ്ടെടുത്താണ് എം.ടി. ചന്തുവിനെ പുതിയ നായകമിത്താക്കി മാറ്റുന്നത്. ഈ മാറ്റത്തെ ഫോക‍്‍ലോറിലെ ഒരു നൂതനസാദ്ധ്യതയാക്കി ഉയര്‍ത്താവുന്നതാണ്. ‘ചന്തു’ എന്ന കഥാപാത്രത്തിന്റെ വ്യക്തിസ്വത്വത്തെ ഈ സാദ്ധ്യതയിൽ നിന്നുകൊണ്ട് വിചിന്തനം ചെയ്യാനാണ് ഈ പേപ്പര്‍ കൊണ്ടുദ്ദേശിക്കുന്നത്.

References

കുറിപ്പുകള്‍ ലഭ്യമല്ല
Published
2019-11-27
How to Cite
മെറിന്‍ ജോയ്. (2019). വടക്കന്‍ പാട്ടിൽ നിന്ന് ‘ഒരു വടക്കന്വീതരഗാഥ’യിലെത്തുമ്പോള്‍ സംഭവിച്ച വ്യക്തിസ്വത്വവ്യതിയാനങ്ങള്‍ — ഒരു പുനര്‍ വിചന്തനം. മലയാളപ്പച്ച, 1(1), 187 - 192. Retrieved from https://mrjc.in/index.php/malayalapachcha/article/view/96