Login or Register to make a submission.

Submission Preparation Checklist

As part of the submission process, authors are required to check off their submission's compliance with all of the following items, and submissions may be returned to authors that do not adhere to these guidelines.
  • മൗലികരചനകൾ മാത്രമേ അയയ്ക്കാവൂ.. മുമ്പ് പ്രസിദ്ധീകരിച്ചതോ കോപ്പി റൈറ്റ് ഉള്ളതോ ആയ രചനകൾ സബ്മിറ്റ് ചെയ്യരുത്. നേരത്തെ പ്രസിദ്ധീകരിച്ചത് പുനഃപ്രസിദ്ധീകരികുകയാണെങ്കിൽ അക്കാര്യം എഡിറ്റർക്കുള്ള കമന്റ്സിൽ രേഖപ്പെടുത്തണം.
  • രചനൾക്ക് സ്വന്തം തലക്കെട്ടുനൽകാം. കൃതിയുടെ ശീർഷകം മാത്രമായും അയയ്ക്കാം.
  • അവലോകനം ചെയ്യുന്ന പുസ്തകത്തിന്റെ പേര്, എഴുത്തുകാരൻ, ഏതു ജനുസ്സിൽ പെട്ടതാണ്, പ്രസിദ്ധീകരിച്ച വർഷം , പ്രസാധകൻ, ISBN നമ്പർ എന്നിവ മുകളിൽ തലക്കെട്ടിനുതാഴെ വലതുഭാഗത്തായി ബുള്ളറ്റ് രൂപത്തിൽ നൽകണം. ഈ വിവരങ്ങൾ അബ്സ്റ്റ്രാക്റ്റിലും അപ്ലോഡ് ചെയ്യണം. എഴുത്തുകാരന്റെ പേരും കൃതിയുടെ പേരും കീ വേഡുകളായി നൽകണം.
  • ഓപ്പൺ ഓഫീസ്, ലിബ്ര ഓഫീസ്, എം.എസ് ഓഫീസ് അല്ലെങ്കിൽ ഏതു ടെക്സ്റ്റ് ഫയൽ ഫോർമാറ്റും അയയ്ക്കാം. യൂണികോഡിൽ മാത്രമേ ടൈപ്പ് ചെയ്യാവൂ.
  • റഫറൻസ് സംബന്ധമായ ലിങ്കുകൾ പ്രസക്തമെങ്കിൽ യു ആർ എൽ നൽകണം.
  • സിംഗിൾ സ്പെയ്സിൽ 12 പോയിന്റ് സൈസ് ഫോണ്ടിലാണ് ടൈപ്പ് ചെയ്യേണ്ടത്. അടിവരകൾക്ക് പകരം ഇറ്റാലിക്സ് ഉപയോഗിക്കുക. ( ലിങ്കുകൾക്ക് ബാധകമല്ല) ചിത്രങ്ങൾ ഗ്രാഫുകൾ, ടേബിളുകൾ എല്ലാം ടെക്സ്റ്റിൽത്തന്നെ യഥാസ്ഥനത്തു ചേർക്കണം.
  • എഴുത്തുകാർക്കുള്ള മാർഗരേഖയിൽ പറഞ്ഞ ശൈലിയിൽത്തന്നെ കുറിപ്പുതയ്യാറാക്കണം മാർഗരേഖ submissions എന്ന ലിങ്കിൽ ലഭിക്കും.

Author Guidelines

റിവ്യൂവിന്റെ ഘടന 

• ഒരു റിവ്യൂ ആറുപുറത്തിൽകവിയരുത്.  എഴുതുകയാണെങ്കിൽ പേജിന്റെ ഒരുവശത്തുമാത്രം വ്യക്തമായ കയ്യക്ഷരത്തിൽഎഴുതുക. യൂണികോഡ് അധിഷ്ഠിത ടൈപ്പിങ്ങ് ആണ് അഭികാമ്യം.

• പുസ്തകത്തിന്റെ പേര്, രചയിതാവിന്റെ പേര്, പ്രസാധകൻ, വർഷം, പ്രസിദ്ധീകരണ സ്ഥലം, ആകെ പേജുകൾ, വില, ഐഎസ് ബി എൻ നമ്പർ എന്നിവ ആദ്യംതന്നെ സൂചിപ്പിക്കുക. ഇത് അബ്സ്റ്റ്രാക്റ്റ് ആയി അവലോകനത്തോടൊപ്പം നിർദ്ദിഷ്ട ഫിൽഡീൽ അപ് ലോഡ് ചെയ്യണം

• പുസ്തകശീർഷകത്തിനു പുറമേ, റിവ്യൂവിന് പ്രത്യേകശീർഷകം നൽകാവുന്നതാണ്. 

• ആമുഖം, പുസ്തകത്തിന്റെ രത്‌നച്ചുരുക്കം, ഗ്രന്ഥകാരപരിചയം,  വിശകലനം, പുസ്തകത്തിന്റെ മേന്മകൾ, പോരായ്മകൾ, മൊത്തത്തിലുള്ളവിലയിരുത്തൽ. ഉപസംഹാരംഎന്നിവറിവ്യൂവിൽഉണ്ടായിരിക്കണം. ഇവ പ്രത്യേകം ഉപശീർഷകമിട്ട്എഴുതണമെന്നില്ല.

പുസ്തകത്തിന്റെ പേര് എഴുത്തുകാരന്റെ പേര്, കൃതി ഉൾപ്പെടുന്ന ജനുസ്സ്, പ്രസിദ്ധീകരിച്ച വർഷം ( കഥ, കവിത, നിരൂപണം സഞ്ചാരവിവരണം.. ) എന്നിവ കീവേഡായി നിർബന്ധമായും  നൽകണം. പ്രസക്തമായ ഉള്ളടക്കസൂചനകളും താക്കോൽ വാക്കുകളായി നൽകുന്നതു നന്ന്.

റിവ്യൂ ചെയ്യുമ്പോൾ 

1. പുസ്തത്തിന്റെ സംഗ്രഹമല്ല, വിലയിരുത്തലാണ് നടത്തേണ്ടത്. പുസ്തകം എങ്ങനെയാണ്‌സമൂഹത്തിന് പ്രയോജനപ്പെടുന്നത്, അതതുമേഖലയിൽ നിലവിലുള്ളവിജ്ഞാനത്തെ പ്രസ്തുത പുസ്തകം എങ്ങനെയാണ്മുന്നോട്ടു നയിക്കുന്നത് എന്ന മട്ടിൽആലോചിക്കണം.  

2. പുസ്തകത്തിലുള്ള മുഴുവൻകാര്യവും റിവ്യൂവിൽ ഉൾപ്പെടുത്തിയേ പറ്റൂഎന്ന് നിർബന്ധമില്ല. പ്രസക്തമായകാര്യങ്ങൾ മതിയാവും 

3. പുസ്തകത്തെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾവച്ചുവേണംവിലയിരുത്താൻ; നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാവരുത് മാനദണ്ഡം. 

4. എന്താണു പുസ്തകത്തിന്റെ മുഖ്യ ആശയമ പ്രമേയം അതെങ്ങനെയാണ് ഗ്രന്ഥകാരൻ സ്ഥാപിച്ചെടുക്കുന്നത്? അതിലെ ജയപരാജയങ്ങൾ, ഉപാദാനങ്ങൾ ഈ ആശയത്തിന്റെ ചിട്ടപ്പെടുത്തൽ രൂപശിപ്ലം എങ്ങനെയാണ്? ഈ ആശയമേഖലയിൽ കൂടുതൽ ഉൾക്കാഴ്ച നൽകാൻ നിങ്ങളെ ഈ കൃതി എങ്ങനെ സഹായിച്ചു എന്ന ക്രമത്തിലുള്ള ഒരു അന്വേഷണം യുക്തിഭദ്രമായ ഒരു റിവ്യു എഴുതാൻ നിങ്ങളെ സഹായിക്കും.

5. പുസ്തകത്തിൽനിന്ന്അമിതമായി ഉദ്ധരണികൾ ഉപയോഗിക്കേണ്ടതില്ല. പറയുന്ന കാര്യത്തെ സ്വന്തംനിലയ്ക്ക് അവതരിപ്പിക്കുന്നതാണ് നല്ലത്. 

6.  ഗ്രന്ഥകാരന്റെ മറ്റു കൃതികളെ കുറിച്ചുള്ള അറിവ്, ആ ജനുസ്സിൽ കൂടുതൽ കൃതികൾ വായിച്ചുള്ള പരിചയം എന്നിവ പുസ്തകാവലോകനം കാര്യക്ഷമമാവാൻ സഹായിക്കും

 

രചനാ ശൈലി

  1. അക്കാദമികമായി അംഗീകൃതമായ ഏതു ശൈലിയും സ്വീകരിക്കാം.
  2. പ്രബന്ധത്തിനകത്തെ പരാമർശങ്ങൾക്കും ഉദ്ധരണികൾക്കും ഇൻടെക്സ്റ്റ് റഫറൻസ് കൊടുക്കണം.
  3. ഏതെങ്കിലും വിധത്തില്‍ ഉദ്ധരിച്ച വാക്യങ്ങള്‍ക്കു ശേഷം ഒരു വലയത്തിനകത്തായി രചയിതാവിന്‍റെ സര്‍നെയിം (കുടുംബപ്പേര്), പ്രസിദ്ധീകരിച്ച തീയതി, പേജ് നമ്പര്‍ എന്നീ പ്രാഥമികവിവരങ്ങൾ നല്‍കുന്നു.
    മാതൃക:
    ‘പുരോഗമാനോത്സുകമായ ഒരു സാഹിത്യത്തില്‍ എല്ലാ ആദർശങ്ങളും അഭിപ്രായങ്ങളും നിശിതവും നിഷ്കൃഷ്ടവുമായ ഹാസ്യപ്രയോഗത്തിന് വിഷയീഭവിക്കേണ്ടതാണ്.’(എം പി പോൾ 1953, പു. 85).
    ശ്രീ. പോൾ വാദിക്കുന്നതുപോലെ ‘പുരോഗമാനോത്സുകമായ ഒരു സാഹിത്യത്തിൽ എല്ലാ ആദർശങ്ങളും അഭിപ്രായങ്ങളും നിശിതവും നിഷ്കൃഷ്ടവുമായ ഹാസ്യപ്രയോഗത്തിന് വിഷയീഭവിക്കേണ്ടതാണ്.’ (1953, പു. 85)
  4. ഉദ്ധരിക്കുമ്പോള്‍ സ്രോതസ്സിലെ വാചകങ്ങൾ അതേപടി പകര്‍ത്തുകയാണ് ചെയ്യുന്നത്. ഒറ്റ ഉദ്ധരണി ചിഹ്നം ഇവിടെ ഉപയോഗിക്കണം ഒരു ഉദ്ധരണിക്കുള്ളിൽ മറ്റൊന്ന് വരുമ്പോള്‍ അത് ഇരട്ട ഉദ്ധരണി ചിഹ്നം ഉപയോഗിച്ച് വേര്‍തിരിക്കുന്നു. ദീർഘ ഉദ്ധരണികൾക്ക് ചിഹ്നം ആവശ്യമില്ല. ഉദ്ധരണികൾക്ക് പേജ് നമ്പര്‍ നല്‍കുന്ന വിധം :
    ഒരു പേജ് മാത്രമെങ്കില്‍ - ( വത്സലന്‍ വാതുശ്ശേരി 2015, പു.31)
    തുടര്‍ച്ചയായ പേജുകൾ ആണെങ്കില്‍ - (വത്സലന്‍ വാതുശ്ശേരി 2015, പു.25-26)
  5. ഗ്രന്ഥസൂചിയിൽ മലയാളം പുസ്തകങ്ങൾ ,ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളം ആനുകാലികങ്ങൾ,ഇംഗ്ലീഷ് ആനുകാലികങ്ങൾ,അപ്രകാശിത ഗവേഷണപ്രബന്ധങ്ങൾ (പിഎച്ച്.ഡി.,എം.ഫിൽ,എം.എ.പ്രബന്ധങ്ങൾ), പ്രോജക്ടുകൾ, വെബ്സൈറ്റുകൾ, എന്ന ക്രമത്തിൽ രേഖപ്പെടുത്താവുന്നതാണ്.
  6. എഴുത്തുകാരുടെ പേരിന്റെ അക്ഷരമാലക്രമത്തിലാണ് ഗ്രന്ഥസൂചി തയ്യാറാക്കേണ്ടത്. പേരിനു ശേഷമാണ് ഇനിഷ്യലുകൾ, സ്ഥലനാമങ്ങൾ എന്നിവ  ചേർക്കേണ്ടത്
  7. റഫറൻസിൽ ഉള്‍പ്പെടുത്തേണ്ടവ:
  • രചയിതാവിന്‍റെ സര്‍നെയിം, ഇനീഷ്യല്‍
  • പ്രസിദ്ധീകരിച്ച വർഷം
  • പുസ്തകത്തിന്‍റെ പേര്
  • എത്രാമത്തെ പതിപ്പ്. ഉദാ: നാലാം പതിപ്പ് (4th edn. )

(ഇ- ബുക്ക് ആണെങ്കിൽ അത് കൂടി ഇതു കഴിഞ്ഞ്  സൂചിപ്പിക്കണം)

  • പ്രസാധകന്‍
  • പ്രസിദ്ധീകരിച്ച സ്ഥലം

മാതൃക

ചാത്തനാത്ത് അച്യുതനുണ്ണി, 1993, ഗവേഷണം പ്രബന്ധരചനയുടെ തത്ത്വങ്ങൾ, അഞ്ചാം പതിപ്പ്, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരളം

Privacy Statement

The names and email addresses entered in this journal site will be used exclusively for the stated purposes of this journal and will not be made available for any other purpose or to any other party.