സത്താശാസ്ത്രത്തിൽനിന്ന് ജ്ഞാനശാസ്ത്രത്തിലേ ക്ക്

  • ദേവദാസ്. കെ
Keywords: സത്താശാസ്ത്രം, ജ്ഞാനശാസ്ത്രം, സക്കറിയ, ആധുനികതാപ്രസ്ഥാനം, പരിണാമഘട്ടം

Abstract

സക്കറിയയുടെ കഥാലോകം കഥയുടെ ഭാഷയും അല്ലെങ്കിൽ രൂപവും വിഷയവുമായി നിരന്തര സന്തുലിതത്വം പുലർത്തുന്നുണ്ട്. ആധുനികതാപ്രസ്ഥാനത്തിന്റെ തുടർച്ചകളായും രാഷ്ട്രീയ അന്യാപദേശമായും കറുത്ത ഹാസ്യത്തിന്റെയും വിരുദ്ധോക്തിയുടെയും നിശിതമായ ആക്ഷേപഹാസ്യമായും വായിക്കപ്പെട്ടിട്ടുള്ള കഥകളിലെല്ലാം പൊതുവെ കാണുന്ന പ്രവണത ഈ സൂക്ഷ്മതയും കൃത്യതയും ഒതുക്കവും സന്തുലിതത്വവുമാണ്. ഇവയെല്ലാം സത്താശാസ്ത്രപരമായ സമീപനങ്ങളിൽനിന്നും ജ്ഞാനശാസ്ത്രപരമായ സമീപനങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ സംഭവിച്ചിട്ടുള്ളതാണ്. സത്താശാസ്ത്രവും ജ്ഞാനശാസ്ത്രവും ഒരു പരിണാമഘട്ടത്തിന്റെ സന്ദർഭത്തിൽ എങ്ങനെ പ്രവർത്തിച്ചു എന്ന തരത്തിൽ സക്കറിയയുടെ കഥകൾ എങ്ങനെയാണ് ഒരു മാറ്റത്തെ അഭിസംബോധന ചെയ്തത് എന്ന് പരിശോധിക്കാണ് ഈ പഠനം ശ്രമിക്കുന്നത്.

References

1. സക്കറിയ 2012, സക്കറിയയുടെ കഥകൾ, ഡി.സി. ബുക്സ്, കോട്ടയം.
2. ഷാജി ജേക്കബ്, രൂപാന്തരങ്ങൾ: സക്കറിയയുടെ ജന്തുകഥകൾ,
മറുനാടൻ മലയാളി, പുസ്തകവിചാരം. (2015 നവംബർ 1 )
3. Nornam K Denzin and Yvonna S Lincoln 1998,
Ontology:ways of constructing reality, Sage publications,
4. Marsh, David and Furlong, Edward 2002, ‘Ontology and Epistemology
in Political Science’ in Marsh, David and Stoker, Gerry (eds.): Theory
and Methods in Political Science, 2nd edition. Basingstoke: Palgrave.
5. BonJour, Laurence, 1985. The Structure of Empirical Knowledge.
Cambridge, MA: Harvard University Press.
6. Russell, Bertrand, 1912. Problems of Philosophy.
Barnes & Noble Books.
7. Oberle, D., Guarino, N., & Staab, S. 2009, What is an ontology?. In:
‘Handbook on Ontologies’. Springer, 2nd edition.
Published
2019-12-05
How to Cite
ദേവദാസ്. കെ. (2019). സത്താശാസ്ത്രത്തിൽനിന്ന് ജ്ഞാനശാസ്ത്രത്തിലേ ക്ക്. മലയാളപ്പച്ച, 3(3), 281 - 296. Retrieved from https://mrjc.in/index.php/malayalapachcha/article/view/194