ഏ.ആറിന്‍റെ കാന്താരതാരകങ്ങൾ

  • ശ്രീജ. ജെ.എസ്
Keywords: ഏ.ആർ., അവതാരികകൾ, മുഖവുരകൾ, സാഹിത്യപക്ഷം, വീക്ഷണങ്ങൾ, നിലപാടുകൾ

Abstract

ഏ.ആറിലെ വിമർശകനെ ഏറ്റവും കൂടുതൽ കാണാനാവുക അദ്ദേഹത്തിന്റെ അവതാരികകളിലാണ്. സ്വതന്ത്രലേഖനങ്ങൾ മാറ്റിനിർത്തിയാൽ സാഹിത്യ സംബന്ധിയായ തന്റെ വീക്ഷണങ്ങൾ/നിലപാടുകൾ ഭൂരിപക്ഷവും ഏ.ആർ. വ്യക്തമാക്കിയിട്ടുള്ളത് ഈ അവതാരികകളിലൂടെയാണ്. ‘മയൂരസന്ദേശം’(1895), ‘നളചരിതം’(1905), ‘രാമചന്ദ്രവിലാസം’ (1907), ‘ദൈവയോഗം’ (1909), ‘കേരളീയ ഭാഷാശാകുന്തളം’ (1911), ‘നളിനി’ (1912), ‘ഭാസ്കരമേനോൻ’ (1902), ‘സൗദാമിനി’ (1913) എന്നീ കൃതികൾക്ക് ഏ.ആർ.എഴുതിയ അവതാരികകൾ/മുഖവുരകൾ മുൻനിർത്തി അവതാരികകളിൽ പ്രതിഫലിക്കുന്ന ഏ.ആറിന്റെ സാഹിത്യപക്ഷം എന്താണെന്നും വിമർശകനായ ഏ.ആർ.മലയാളത്തിൽ നിർവ്വഹിച്ച ദൗത്യം എന്താണെന്നും ഉള്ള അന്വേഷണമാണ് ഈ പഠനത്തിന്റെ മുഖ്യലക്ഷ്യം.

References

. ആന്റണി ജോസഫ് (സമ്പാദനം), ഏ.ആർ.രാജരാജവർമ്മയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, രഞ്ജിമ പബ്ലിക്കേഷൻസ്, ചങ്ങനാശ്ശേരി,1987.
2. ഗോപാലകൃഷ്ണൻ എൻ. ഡോ., ഏ.ആറിന്റെ ജീവചരിത്രവും കൃതികളും, ജ്യോതിശാസ്ത്ര വിദ്യാപീഠം, 2002.
3. ചന്ദ്രികാശങ്കരനാരായണൻ, ഏ.ആർ. രാജരാജവർമ്മ മലയാളത്തിന്റെരാജശില്പി, കേരളാഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,1985.
4. രാമവർമ്മ അപ്പൻ തമ്പുരാൻ, ഭാസ്കരമേനോൻ, ബി.വി.ബുക്ക് ഡിപ്പോ, 1954.
Published
2019-12-06
How to Cite
ശ്രീജ. ജെ.എസ്. (2019). ഏ.ആറിന്‍റെ കാന്താരതാരകങ്ങൾ. മലയാളപ്പച്ച, 3(3), 256 - 261. Retrieved from https://mrjc.in/index.php/malayalapachcha/article/view/204