പുതുകവിത പറയുന്നത്...

  • ധന്യ എസ്.പണിക്കര്‍
Keywords: പുതുകവിത, കാവ്യ രചനാരീതി, മലയാളസാഹിത്യം, സാഹിത്യപദ്ധതി, കാവ്യസങ്കല്പം, സാംസ്കാരികാധിനിവേശം

Abstract

സാമ്പ്രദായികവും വ്യവസ്ഥാപിതവുമായ കാവ്യ രചനാരീതിയോടും ഭാഷയോടും നിരന്തരം കലഹിച്ചുകൊണ്ടാണ് പുതുകവിത മലയാളസാഹിത്യത്തിൽ ഇടംനേടിയത്. നിലവിലുണ്ടായിരുന്ന സാഹിത്യപദ്ധതികളും കാവ്യസങ്കല്പവും വ്യവസ്ഥാപിതമായ, പുരുഷകേന്ദ്രീകൃതമായ ഒരു മാർഗ്ഗം കൈക്കൊണ്ടപ്പോൾ പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ജീവിതാനുഭവങ്ങളെയും കാഴ്ചകളെയും ആവിഷ്കരിക്കുക എന്ന ചരിത്രപരമായ ദൗത്യംകൂടി പുതുകവിത ഏറ്റെടുത്തു. ഏതെങ്കിലും നിയതമായ പ്രത്യയശാസ്ത്രത്തിനോടോ ലാവണ്യപദ്ധതിയോടോ പുതുകവിത പ്രതിബദ്ധത പുലർത്തുന്നില്ല.അതിനടുപ്പം വൈയക്തികമായ അനുഭവപരിസരങ്ങളോടാണ്. രൂപപരമായും ഘടനാപരമായും പ്രമേയപരമായുമുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോഴും സാംസ്കാരികാധിനിവേശത്തിന്റെ പ്രതിഫലനമായിക്കൂടി പുതുകവിത മാറുന്നു. പുതു കവിതകൾ നമ്മോട് സംവദിക്കുന്നതെന്തെല്ലാമെന്ന് ചർച്ച ചെയ്യുകയാണ് പഠനം...

References

1. മലയാള കവിത ആധുനികാനന്തരം, ഡോ. സി.ആർ. പ്രസാദ്,
റെയിൻബോ പബ്ലിഷേഴ്സ്, ഡിസംബർ, 2005.
2. ഉത്തരാധുനിക കവിതാ പഠനങ്ങൾ, ഡോ. എം.എസ്. പോൾ,
റെയിൻബോ പബ്ലിഷേഴ്സ്, ജൂൺ, 2010.
3. പുതുകാലം പുതു കവിത, പുതുകവിതാപഠനങ്ങൾ, ദേവേശൻ പേരൂർ,
ഇൻസ്റ്റന്റ് ബുക്സ്, ഡിസംബർ, 2010.
Published
2019-12-06
How to Cite
ധന്യ എസ്.പണിക്കര്‍. (2019). പുതുകവിത പറയുന്നത്. . മലയാളപ്പച്ച, 3(3), 247 - 255. Retrieved from https://mrjc.in/index.php/malayalapachcha/article/view/209