പാണ്ഡിത്യത്തിന്റെ നാൾവഴികളും മലയാളവിമർശനരംഗത്തെ സ്ത്രീപ്രാതിനിധ്യവും

  • രോഷ്നി കെ ലാല്‍
Keywords: പാണ്ഡിത്യത്തിന്റെ നാൾവഴികൾ, സ്ത്രീപ്രാതിനിധ്യം, മലയാളവിമർശനം, നിരൂപക, മധ്യ കാലഘട്ടം, ആധുനിക ഘട്ടം

Abstract

ആധുനികാനന്തരഘട്ടമായ ഇന്നും സ്ത്രീനിരൂപകർ വിമർശനരംഗത്ത് ഉറച്ചുനിന്ന് അനുനിമിഷം പ്രസ്ഫുരമാകുന്ന രചനകളെയും സാഹിത്യസിദ്ധാന്തങ്ങളെയും സഹൃദയർക്കായി പകർന്നുകൊടുക്കുന്ന കാഴ്ച തുലോം വിരളമാണ്. മാറിവന്ന സാഹചര്യത്തിലും പുരുഷാധിപത്യ സമൂഹത്തിലധിഷ്ഠിതമായ സ്ത്രീയുടെ കുടുംബചുമതലകൾ അവളെ സർഗ്ഗാത്മക സാഹിത്യത്തിൽ മാത്രമായി ഒതുക്കിനിർത്തുന്നു. സി.പി. അച്യുതമേനോനിൽ ആരംഭിച്ച് മാരാരിലും മുണ്ടശ്ശേരിയിലും സാഹിത്യപഞ്ചാനനിലൂടെയും വളർന്ന് അഴീക്കോടും കെ.പി.അപ്പനും കടന്ന് ആശാമേനോനിലൂടെയും വി.സി. ശ്രീജനിലൂടെയും കടന്ന് ആധുനികാന്തരഘട്ടത്തിലെത്തിയ നിരൂപണരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ചു നിലകൊണ്ട ഒരേയൊരു നിരൂപകയും എം.ലീലാവതി മാത്രമാണ്. മധ്യ കാലഘട്ടവും, ആധുനിക ഘട്ടവും, ഫെമിനിസത്തിലെത്തി നിൽക്കുമ്പോൾ മലയാള വിമർശനരംഗത്തെ സ്ത്രീ പ്രാതിനിധ്യത്തെ പറ്റി ചർച്ച ചെയ്യുകയാണ് പഠനം.....

References

1. കുട്ടികൃഷ്ണ മാരാർ —'നിരൂപണം സംസ്കൃതസാഹിത്യത്തിൽ, 'ദന്തഗോപുരം'
പുറം - 47 (കറന്റ് ബുക്സ്, തൃശൂർ) p-1967.
2. ബൃഹദാരണ്യകോപനിഷത് - അദ്ധ്യായം 6, 4-ആം ബ്രാഹ്മണം.
1. മലയാളം സാഹിത്യവിമർശനം - ഡോ. സുകുമാർ അഴീക്കോട്,
ഡി.സി. ബുക്സ്, p.1998.
2. മലയാളനിരൂപണം ഇന്നലെ - പ്രൊഫ. എസ്. ഗുപ്തൻ നായർ,
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, p.1994, ആഗസ്റ്റ്.
3. സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ - എഡി: ഡോ. കെ.എം. ജോർജ്ജ്,
ഡി.സി. ബുക്സ് p.ഏപ്രിൽ, 1998.
4. ഭാരതീയ കാവ്യശാസ്ത്രം - ഡോ. ടി. ഭാസ്കരൻ,
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
Published
2019-12-06
How to Cite
രോഷ്നി കെ ലാല്‍. (2019). പാണ്ഡിത്യത്തിന്റെ നാൾവഴികളും മലയാളവിമർശനരംഗത്തെ സ്ത്രീപ്രാതിനിധ്യവും. മലയാളപ്പച്ച, 3(3), 217 - 225. Retrieved from https://mrjc.in/index.php/malayalapachcha/article/view/210