നവോത്ഥാന നായകനിർമ്മിതി ശ്രീനാരായണഗുരു പഠനങ്ങളിലൂടെ

  • മഞ്ജുഷ.പി.വി
Keywords: ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെജീവചരിത്ര സംഗ്രഹം, കൃതി, സാമൂഹ്യ പരിഷ്കർത്താവ്, അദ്വൈതവേദാന്തി, ചരിത്രപുരുഷൻ, ദിവ്യാവതാരം, നവോത്ഥാന നായകൻ

Abstract

ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിയ്ക്കപ്പെട്ട ഒന്നാണ് കുമാരനാശാൻ രചിച്ച ‘ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെജീവചരിത്ര സംഗ്രഹം’ എന്ന കൃതി.ഗുരു പഠനങ്ങളുടെ പഠനം എന്നനിലയിൽ ഏറെ പഠനങ്ങൾ ഉണ്ടായിട്ടില്ല എന്നതും ശ്രീനാരായണദർശനങ്ങളെ ആഴത്തിലുളള പഠനങ്ങൾക്കു വിധേയമാക്കേണ്ട സമകാലിക സാമൂഹിക സന്ദർഭത്തിന്റെ പ്രാധാന്യവും പ്രബന്ധവിഷയത്തെ പ്രസക്ത മാക്കുന്നു.സാമൂഹ്യ പരിഷ്കർത്താവ്, അദ്വൈതവേദാന്തി , ചരിത്രപുരുഷൻ, ദിവ്യാവതാരം, നവോത്ഥാന നായകൻ എന്നിങ്ങനെ പലനിലകളിലാണ് ജീവചരിത്രങ്ങളും പഠനങ്ങളും ഗുരുവിനെ അടയാളപ്പെടുത്തിയിട്ടുള്ളത്. കേരളീയനവോത്ഥാനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന നവോത്ഥാന നായകൻ എന്ന വിശേഷണം ഇവയിൽ ഏറ്റവും പ്രസക്തവും ശ്രദ്ധേയവുമാണ്. നവോത്ഥാന നായക നിർമ്മിതി ശ്രീനാരായണ ഗുരു പഠനങ്ങളിലൂടെ എന്ന പ്രബന്ധം ഗുരുപഠനങ്ങളിലൂടെയും ജീവചരിത്രങ്ങളിലൂടെയും ഗുരുവിന്റെ നവോത്ഥാന നായക വ്യക്തിത്വം അന്വേഷിക്കുകയാണിവിടെ.

References

1. ശ്രീനാരായണ പ്രസ്ഥാനം കേരളത്തിന്റെ യുവത്വമാണ് എന്ന രഘു ജെ . യുടെ ലേഖനത്തിൽ ചരിത്ര രചനാ രീതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഗുരു‘ഉപഗ്രഹപദവി’ മാത്രമുളള ഒരു സാ മൂഹികപരിഷ്കർത്താവായിരുന്നുവെന്ന പരാമർശമുണ്ട്. വിശദ വിവരങ്ങൾക്ക്, മാധ്യമം ആഴ്ചപ്പതിപ്പ് 2003 നവംബർ 21. പുറം : 10, 11.
2. പി.കെ. ബാലകൃഷ്ണൻ കൃതിയിലെ കഥയില്ലാത്ത ദുർവ്യയങ്ങൾ എന്ന ഭാഗത്ത് ഈ എഴുത്തുകളുടെ പൂർണ്ണരൂപം കൊടുത്തിട്ടുണ്ട് പുറം: 76.
3. History is of two types, writes Rajashekhara, “of a single hero, and of many heroes.” (DAVY G.N., 1998: 17).
4. ഉണിത്തിരി. എൻ.വി.പി., 2000 : ശ്രീനാരായണഗുരു, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.
5. കാർത്തികേയൻ നായർ വി., 2010: കേരളത്തിലെ ഭൂവുടമാബന്ധങ്ങളും സാമൂഹ്യപരിവർത്തനവും , മൈത്രി ബുക്സ്, തിരുവനന്തപുരം.
6. കുമാരനാശാൻ എൻ., 1984: ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരി ത്രസംഗ്രഹം, തോന്നയ്ക്കൽ കുമാരൻ ആശാൻ സ്മാരകസ മിതി.
7. ഗോവിന്ദപ്പിളള പി., 2003: കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം (ഒന്നാം സഞ്ചിക ) ചിന്ത പബ്ലിക്കേഷൻസ് , തിരുവനന്തപുരം.
8. ബാലകൃഷ്ണൻ പി.കെ, 2010: നാരായണഗുരു, ഡി.സി. ബുക്സ്, കോട്ടയം.
9. DEVY G.N; Of Many Heroes An Indian Essay in Literary Histriography;1998; Orient Longman, Mumbai.
10. അശോകൻ ചരുവിൽ, ഗുരു ദൈവമാകുമ്പോൾ, ദേശാഭിമാനി വാരിക, പുസ്തകം ലക്കം 2013 സെപ്തം ബർ 8.
11. രഘു ജെ , ശ്രീനാരായണപ്രസ്ഥാനം കേരളത്തിന്റെ യുവത്വമാണ്, മാധ്യമം ആഴ്ചപ്പതിപ്പ്, പുസ്തകം ലക്കം 2003 നവംബർ 20.
Published
2019-12-10
How to Cite
മഞ്ജുഷ.പി.വി. (2019). നവോത്ഥാന നായകനിർമ്മിതി ശ്രീനാരായണഗുരു പഠനങ്ങളിലൂടെ. മലയാളപ്പച്ച, 4(4), 75 - 89. Retrieved from https://mrjc.in/index.php/malayalapachcha/article/view/237