സർപ്പക്കളം അല്ലെങ്കിൽ കളംപാട്ട്

  • രാധ. പി.എസ്
Keywords: സര്‍പ്പക്കളങ്ങള്‍, ആചാരാനുഷ്ഠാനങ്ങൾ, പ്രകൃതി, കാവുകൾ, നാഗാരാധന, കളമെഴുത്ത്

Abstract

നാഗാരാധനയിലെ ഏറ്റവും പ്രധാനമായ ഒരു ഭാഗവും ചിത്രകലാരംഗത്തെ ഒരു പ്രധാന ശാഖയുമാണ് സര്‍പ്പക്കളങ്ങള്‍. ആദിമ മനുഷ്യനെ ഭയപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രകൃതിശക്തികളിൽ ഒന്നത്രേ നാഗങ്ങള്‍. ഇവയെ ഉന്മൂലനം ചെയ്യാതെ ആടിയും പാടിയും ഛായാചിത്രമെഴുതിയുണര്‍ത്തിയും പ്രീണിപ്പിക്കാം എന്ന തോന്നലില്‍ നിന്നായിരിക്കാം സര്‍പ്പക്കളങ്ങളുടെ ഉല്പത്തി. ആര്യാഗമനത്തോടെ കാവുകളെല്ലാം ആര്യമാതൃകയിലേക്ക് മാറിയപ്പോള്‍ കളമെഴുത്തും ക്ഷേത്രചുറ്റമ്പലങ്ങളിലേക്ക് മാറ്റപ്പെട്ടു. കളത്തിലെ ഭഗവതിയും ചൈതന്യവും നാഗരൂപവുമെല്ലാം ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു കോട്ടം തട്ടാതെ മനുഷ്യനും അവന്റെ ആചാരാനുഷ്ഠാനങ്ങളും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിച്ച് സംസ്കാരം ഉന്നതാവസ്ഥയിലെത്തുന്നത് കളമെഴുത്തില്‍ ദര്‍ശിക്കാനാവും

References

കുുറിപ്പുകൾ ലഭ്യമല്ല
Published
2019-11-22
How to Cite
രാധ. പി.എസ്. (2019). സർപ്പക്കളം അല്ലെങ്കിൽ കളംപാട്ട്. മലയാളപ്പച്ച, 1(1), 76 - 83. Retrieved from https://mrjc.in/index.php/malayalapachcha/article/view/64