തിറയാട്ടം ഒരനുഷ്ഠാനകല എന്ന നിലയില്‍

  • നിമ്മി. എ.പി
Keywords: ദൈവപ്രീതി, കോലം, കോഴിക്കോട് ജില്ല, ഗ്രാമപ്രദേശങ്ങള്‍, ദേവാലയങ്ങള്‍, അനുഷ്ഠാനകല, മലപ്പുറം ജില്ല

Abstract

ദൈവപ്രീതിക്കുവേണ്ടി കെട്ടുന്ന കോലമാണ് തിറ. ഉത്തരകേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ പഴയ തറവാടുകളോടനുബന്ധിച്ച് പല ദേവന്മാരെയും പ്രതിഷ്ഠിച്ചിട്ടുള്ളചെറുതും വലതുമായ ധാരാളം ദേവാലയങ്ങള്‍ കാണാം. ഇത്തരം ക്ഷേത്രങ്ങളില്‍ കൊല്ലംതോറും പലവിധ ആഘോഷങ്ങളും നടത്തിവരുന്നു. ഇവിടെയുള്ള മൂര്‍ത്തികളെ സങ്കല്പിച്ചുകൊണ്ട് അവരുടെ കോലങ്ങൾ കെട്ടിയാടിക്കുന്നു. ഇതാണ് തിറയാട്ടം അല്ലെങ്കില്‍ തിറ എന്ന പേരിൽ അറിയപ്പെടുന്ന അനുഷ്ഠാനകല. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലുമാണ് ഇത് പ്രചാരത്തിലുള്ളത്.

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-11-26
How to Cite
നിമ്മി. എ.പി. (2019). തിറയാട്ടം ഒരനുഷ്ഠാനകല എന്ന നിലയില്‍. മലയാളപ്പച്ച, 1(1), 152 - 156. Retrieved from https://mrjc.in/index.php/malayalapachcha/article/view/79